Current Date

Search
Close this search box.
Search
Close this search box.

റമദാനെ വര്‍ണാഭമായി സ്വീകരിച്ച് ജര്‍മന്‍ നഗരമായ ഫ്രാങ്ക്ഫര്‍ട്

ലോക മുസ്‌ലിംകളുടെ പുണ്യമാസമായ റമദാനെ വര്‍ണാഭമായി സ്വീകരിച്ച് ജര്‍മന്‍ നഗരമായ ഫ്രാങ്ക്ഫര്‍ട്. അലങ്കാര ദീപങ്ങള്‍ കൊണ്ട് അലങ്കരിച്ചും വര്‍ണ്ണാഭമായ വിളക്കുകളാലും അതീവ മനോഹരമായാണ് അധികൃതര്‍ ഫ്രാങ്ക്ഫര്‍ട് നഗരത്തിന്റെ മധ്യത്തില്‍ അലങ്കരിച്ചത്.
ജര്‍മനിയില്‍ ആദ്യമായാണ് ഇത്തരത്തില്‍ റമദാന് സ്വാഗതമോതുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

‘ഹാപ്പി റമദാന്‍’ എന്നെഴുതിയ വലിയ ബോര്‍ഡും നക്ഷത്രങ്ങളുടെയും വിളക്കുകളുടെയും ചന്ദ്രക്കലകളുടെയും ആകൃതിയിലുള്ള ലൈറ്റുകളുടെ പ്രദര്‍ശനവും ഔപചാരികമായി തന്നെയാണ് അനാച്ഛാദനം ചെയ്തത്. ഫ്രാങ്കഫര്‍ട് നഗരമധ്യത്തില്‍ റെസ്റ്റോറന്റുകളും കഫേകളും നിറഞ്ഞ തെരുവ് വീഥിയിലാണ് ഇങ്ങിനെ അലങ്കരിച്ചത്.

750,000ത്തിലധികം ജനസംഖ്യയുള്ള ജര്‍മ്മനിയുടെ സാമ്പത്തിക കേന്ദ്രമായ പടിഞ്ഞാറന്‍ നഗരമായ ഫ്രാങ്ക്ഫര്‍ട്ടില്‍ ഏകദേശം 100,000 മുസ്ലീങ്ങള്‍ താമസിക്കുന്നുണ്ട്. തെരുവില്‍ വെച്ച് ആളുകള്‍ സെല്‍ഫിയും ഫോട്ടോകളും എടുക്കുന്നുണ്ട്.

 

 

 

 

Related Articles