Current Date

Search
Close this search box.
Search
Close this search box.

രാഷ്ട്രീയ പരിഹാരമാകുന്നത് വരെ സിറിയയില്‍ തുടരുമെന്ന് ഫ്രാന്‍സ്

ദമസ്‌കസ്: സിറിയയില്‍ രാഷ്ട്രീയ പരിഹാരം കാണുന്നത് വരെ തങ്ങള്‍ സിറിയയില്‍ തുടരുമെന്ന് ഫ്രാന്‍സ് വിദേശകാര്യ മന്ത്രി ജീന്‍ യെവ്‌സ് ലെ ഡ്രെയ്ന്‍ പറഞ്ഞു. സിറിയയില്‍ രാഷ്ട്രീയ പരിഹാരം എത്തിയാല്‍ ഫ്രാന്‍സ് സിറിയയില്‍ നിന്നും പിന്മാറും. സിറിയയിലും ഇറാഖിലും ഫ്രാന്‍സ് യു.എസ് സൈന്യത്തിന് പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സി ന്യൂസ് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിറിയയില്‍ നിന്നും യു.എസ് സൈന്യത്തെ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച ട്രംപ് ഇക്കാര്യത്തില്‍ മലക്കം മറിയുകയാണ്. അദ്ദേഹം ഇടക്കിടെ നിലപാട് മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ 19നാണ് ട്രംപ് സിറിയയില്‍ ഐ.എസിനെ തുരത്തിയെന്നും ഉടന്‍ സൈന്യത്തെ പിന്‍വലിക്കുമെന്നും അറിയിച്ചത്.

Related Articles