Current Date

Search
Close this search box.
Search
Close this search box.

ഹലാല്‍ കശാപ്പിന് നിരോധനമില്ലെന്ന് ഫ്രാന്‍സ്

പാരിസ്: ഇസ്‌ലാമിക മതാനുഷ്ടാനമനുസരിച്ച് മൃഗങ്ങളെയും കോഴികളെയും കശാപ്പ് ചെയ്യുന്നതിന് രാജ്യത്ത് നിരോധനമില്ലെന്ന് ഫ്രാന്‍സ് അറിയിച്ചു. 2009ലെ യൂറോപ്യന്‍ നിയന്ത്രണമനുസരിച്ച് മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിന് മുന്‍പ് അടിച്ച് ബോധം കെടുത്തുന്നത് ഒഴിവാക്കണമെന്ന നിബന്ധന മാറ്റമില്ലാതെ തന്നെ നിലനില്‍ക്കുന്നുണ്ടെന്നും ഫ്രാന്‍സ് ഭക്ഷ്യ-കാര്‍ഷിക വകുപ്പ് മന്ത്രി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

രാജ്യത്ത് ഹലാല്‍ കശാപ്പ് നിരോധിക്കുന്നുവെന്ന വിവാദം പാരിസിലെ മൂന്ന് പ്രധാനപ്പെട്ട മസ്ജിദ് അധികൃതരാണ് വെളിച്ചത്തുകൊണ്ടുവന്നത്. വിശുദ്ധ റമദാനിന് മുന്നോടിയായി രാജ്യത്ത് കശാപ്പ് നിരോധിക്കാനൊരുങ്ങുന്നത് ഫ്രഞ്ച് മുസ്ലിം സമൂഹത്തിന് ആശങ്ക ഉയര്‍ത്തുന്നതാണെന്ന് ഇവര്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

2020 നവംബര്‍ 23ലെ ഒരു മന്ത്രിതല നിര്‍ദ്ദേശ പ്രകാരം രാജ്യത്ത് ഹലാല്‍ ആചാരപ്രകാരം നടക്കുന്ന കോഴി, മാംസ കശാപ്പ് 2021 ജൂലൈ വരെ നിരോധിക്കുന്നതിന് ഇടയാക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഫ്രാന്‍സ് മുസ്ലിം സമൂഹം ആശങ്ക അറിയിച്ചത്.

Related Articles