Current Date

Search
Close this search box.
Search
Close this search box.

ഫ്രാന്‍സ്: ഹിജാബണിഞ്ഞ സ്ത്രീയുടെ ചിത്രം മന്ത്രാലയത്തിന്റെ കലണ്ടറില്‍; വിവാദമാക്കി തീവ്ര വലതുപക്ഷം

പാരിസ്: ഫ്രഞ്ച് പ്രതിരോധ മന്ത്രാലയത്തിന്റെ 2023, 2024 വര്‍ഷത്തെ കലണ്ടറിലെ ഹിജാബണിഞ്ഞ സ്ത്രീയുടെ ചിത്രം രാജ്യത്ത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ പ്രത്യേക കലണ്ടറില്‍ ഹിജാബ് ധരിച്ച സ്ത്രീയുടെ ചിത്രം പ്രത്യക്ഷപ്പെട്ടത് ചൂണ്ടിക്കാട്ടി തീവ്ര വലതുപക്ഷ ‘Reconquest’ പാര്‍ട്ടിയുടെ നേതാവ് ഡാമിയന്‍ റിയോ മന്ത്രാലയത്തെ വിമര്‍ശിച്ചതിനെ തുടര്‍ന്നാണിത്. രാഷ്ട്രീയ രംഗത്തും സാമൂഹിക മാധ്യമങ്ങളിലും ഹിജാബുമായി ബന്ധപ്പെട്ട ചര്‍ച്ച വീണ്ടും ചൂടുപിടിക്കുകയാണ്.

‘മന്ത്രാലയം ഇപ്പോള്‍ ഇസ്‌ലാമിക് ഹിജാബിനെ പ്രോത്സാഹിപ്പിക്കുകയാണെന്ന’ കുറിപ്പോടെ മന്ത്രാലയത്തിന്റെ കലണ്ടറിന്റെ ചിത്രം ഡാമിയന്‍ റിയോ തന്റെ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.

ഡാമിയന്‍ റിയോയുടെ ട്വീറ്റിന് ശേഷം പ്രതിരോധ മന്ത്രാലയം കലണ്ടര്‍ ആധകാരികമല്ലെന്ന് വ്യക്തമാക്കിയതായി ഫ്രഞ്ച് പത്രമായ ലെ ഫിഗാരോ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇത് വ്യാജ വാര്‍ത്തയാണ്. പ്രചരിക്കുന്നതെല്ലാം സത്യമല്ല. പ്രതിരോധ മന്ത്രാലയത്തിന്റേതെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കലണ്ടര്‍ കൃത്രിമമാണ്. നിങ്ങള്‍ ജാഗ്രത പുലര്‍ത്തണം. വ്യാജവാര്‍ത്തകളില്‍ അകപ്പെടാതിരിക്കുക -മന്ത്രാലയത്തെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles