തെഹ്റാന്: ഇറാന്റെ പുതിയ പാര്‍ലമെന്റ് സ്പീക്കറായി മുഹമ്മദ് ബാഗര്‍ ഖലീഫാഫിനെ തെരഞ്ഞെടുത്തു. ഇറാന് റെവലൂഷനറി ഗാര്‍ഡിന്റെ വ്യോമസേനയുടെ മുന്‍ കമാന്‍ഡര്‍ കൂടിയായ ഇദ്ദേഹത്തെ പാര്‍ലമെന്റിലെ വോട്ടെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്. 230നെതിരെ 267 വോട്ടുകള്‍ക്കാണ് വിജയിച്ചത്. 2008 മുതല്‍ ഇറാഖ് സ്പീക്കര്‍ പദവി വഹിച്ചു പോരുന്ന അലി ലരിജാനിയുടെ പിന്ഗാമിയായാണ ഗാലിബാഫിന്റെ നിയമനം.
അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇദ്ദേഹത്തിന്റെ നിയമനം. 58കാരനായ ഗാലിബാഫ് മുന്‍ തെഹ്റാന് മേയറും മുന്‍ ദേശീയ പൊലിസ് മേധാവിയുമായിരുന്നു. സ്റ്റേറ്റ് ടെലിവിഷന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.