Current Date

Search
Close this search box.
Search
Close this search box.

അള്‍ജീരിയ: മുന്‍ പ്രധാനമന്ത്രി പ്രസിഡന്റായി വിജയിച്ചു, പ്രതിഷേധം തുടരുന്നു

അള്‍ജൈര്‍: ജനകീയ പ്രക്ഷോഭം അവസാനിക്കാത്ത അള്‍ജീരിയയില്‍ മുന്‍ പ്രധാനമന്ത്രിയായിരുന്ന അബ്ദുല്‍ മജീദ് തബൂനെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയിയായി പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതിഷേധം തുടരുന്നു. മുന്‍ പ്രസിഡന്റായിരുന്ന അബ്ദുല്‍അസീസ് ബൂട്ടോഫ്‌ളിക്കയുടെ സര്‍ക്കാരില്‍ പ്രധാനമന്ത്രി പദവി വഹിച്ചിരുന്നയാളാണ് അബ്ദുല്‍ മജീദ്. തലസ്ഥാനമടക്കമുള്ള നഗരങ്ങളില്‍ ആയിരക്കണക്കിന് പേരാണ് തെരുവിലിറങ്ങിയത്. മുന്‍ പ്രസിഡന്റിന്റെ അനുയായികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും ഇതംഗീകരിക്കാനാകില്ലെന്നും പ്രതിഷേധിച്ച് ജനങ്ങള്‍ നേരത്തെ തന്നെ പ്രതിഷേധത്തിലായിരുന്നു.

കഴിഞ്ഞ ഏപ്രിലില്‍ നടന്ന ജനകീയ പ്രക്ഷോഭത്തിനൊടുവിലാണ് ദീര്‍ഘകാലം അള്‍ജീരിയയില്‍ ഏകാധിപത്യ ഭരണം കാഴ്ചവെച്ച ബൂട്ടോഫ്‌ളിക്ക രാജിവെച്ച് ഒഴിഞ്ഞിരുന്നു. വ്യാഴാഴ്ച നടന്ന പ്രസിഡന്റ് വോട്ടെടുപ്പില്‍ 58.15 ശതമാനം വോട്ടാണ് തബൂന്‍ നേടിയത്. 74കാരനായ തബൂന്റെ മുഖ്യ എതിരാളി അബ്ദുല്‍ ഖാദര്‍ ബെന്‍ഗ്രിന 17.38 ശതമാനവും, മുന്‍ പ്രധാനമന്ത്രി അലി ബെന്‍ഫ്‌ളിസ് 10.55 ശതമാനം വോട്ടുമാണ് നേടിയത്.

Related Articles