Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ബാനര്‍ വലിച്ചുകീറി വിദേശവനിതകള്‍; കേസെടുക്കാന്‍ മടിച്ച് പോലീസ്

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ എസ്.ഐ.ഒ സ്ഥാപിച്ച ഫലസ്തീന്‍ അനുകൂല ബാനര്‍ വലിച്ചുകീറിയ ഓസ്‌ട്രേലിയന്‍ ജൂത വനിതകള്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിച്ച് പോലീസ്. കഴിഞ്ഞ ദിവസം രാത്രിയാണ് വനിതകള്‍ ബോര്‍ഡ് വലിച്ചുകീറുകയും ഫലസ്തീനിനെതിരെ ആക്രോശിക്കുകയും ചെയ്തത്. ഇത് ചോദ്യം ചെയ്ത നാട്ടുകാര്‍ക്കെതിരെയും വനിതകള്‍ കയര്‍ത്തു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്ന് പൊലിസില്‍ പരാതി നല്‍കിയെങ്കിലും ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ഫോര്‍ട്ട് കൊച്ചി പൊലിസ് തയാറായില്ല.

തുടര്‍ന്ന് എസ്.ഐ.ഒ പ്രവര്‍ത്തകരും നാട്ടുകാരും പൊലിസ് സ്റ്റേഷനിലേക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു. തുടര്‍ന്നാണ് സംഭവത്തില്‍ ഉള്‍പ്പെട്ട ഒരു വനിതയെ പൊലിസ് കസ്റ്റഡിയിലെടുക്കാന്‍ തയാറായത്. എന്നാല്‍, ഇവര്‍ക്കെതിരെ നിസ്സാര വകുപ്പാണ് പൊലിസ് ചുമത്തിയത്. എഫ്.ഐ.ആറില്‍ വനിതയുടെ പേരിന്റെ സ്ഥാനത്ത് ‘അജ്ഞാത’ എന്നാണ് പോലീസ് രേഖപ്പെടുത്തിയത്. ഇവരെ ചോദ്യം ചെയ്ത് വിട്ടയക്കുകയും ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടാമത്തെ സ്ത്രീക്കെതിരെ നടപടിയെടുക്കാനും പൊലിസ് തയാറായില്ല. പൊലിസിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ നാട്ടുകാരും എസ്.ഐ.ഒ പ്രവര്‍ത്തകരും കഴിഞ്ഞ ദിവസവും പ്രതിഷേധിച്ചു.

 

Related Articles