Current Date

Search
Close this search box.
Search
Close this search box.

ഒടുവില്‍ സൗദി-ഇറാന്‍ വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി – വീഡിയോ

ബെയ്ജിങ്: ഏഴ് വര്‍ഷത്തെ ഇടവേളക്കു ശേഷം സൗദി-ഇറാന്‍ വിദേശകാര്യ മന്ത്രിമാര്‍ ഒടുവില്‍ നേരിട്ട് കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച ബീജിങ്ങില്‍ വെച്ചാണ് ഇരു രാജ്യങ്ങളിലെയും ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരായ വിദേശകാര്യ മന്ത്രിമാര്‍ ആദ്യ ഔപചാരിക കൂടിക്കാഴ്ച നടത്തിയത്.

ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ഇറാനിയന്‍ കൗണ്‍സിലര്‍ ഹുസൈന്‍ അമീര്‍-അബ്ദുള്ളാഹിയനിന്റെയും കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ സൗദി അറേബ്യയുടെ സ്റ്റേറ്റ് റണ്‍ ബ്രോഡ്കാസ്റ്ററായ അല്‍ ഇഖ്ബാരിയ ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

പരമ്പരാഗത ചൈനീസ് പശ്ചാതല ചിത്രത്തിനും അതത് രാജ്യങ്ങളുടെ പതാകകള്‍ക്കും മുന്നില്‍ കൈ കുലുക്കി പുഞ്ചിരിക്കുന്നത് വിഡീയോവില്‍ കാണാം. അതിനുശേഷം ഇരുവരും ചര്‍ച്ചക്കായി മറ്റൊരു റൂമിലേക്ക് പോയി, അവിടെ ഇരുന്നു സംസാരിച്ചു.

ഇരു രാഷ്ട്രങ്ങളും തമ്മില്‍ നിലനിന്ന ഭിന്നത ഗള്‍ഫ് മേഖലയില്‍ പിരിമുറുക്കം ഉയര്‍ത്തുകയും യെമന്‍ മുതല്‍ സിറിയ വരെയുള്ള സംഘര്‍ഷം രൂക്ഷമാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ രണ്ട് മാസത്തിനുള്ളില്‍ ബന്ധം പുനഃസ്ഥാപിക്കാനും നയതന്ത്ര ദൗത്യങ്ങള്‍ പുനരാരംഭിക്കാനും ഇറാനും സൗദി അറേബ്യയും പരസ്പരം സമ്മതിച്ചിരുന്നു.

തങ്ങളുടെ എംബസികളും കോണ്‍സുലേറ്റുകളും വീണ്ടും തുറക്കുന്നതിനുള്ള നടപടികളെക്കുറിച്ച് കൂടിക്കാഴ്ചയില്‍ ഇരുവരും ചര്‍ച്ച ചെയ്തതായി ഇറാന്റെ ഇസ്ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ച് എഎഫ്പി വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു.

 

Related Articles