Current Date

Search
Close this search box.
Search
Close this search box.

ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അഞ്ച് സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: പൗരത്വ പ്രക്ഷോഭങ്ങളുടെ മുന്നണിപ്പോരാളിയും ജെ.എന്‍.യു പി.എച്ച്.ഡി വിദ്യാര്‍ത്ഥിയുമായി ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രേഹക്കുറ്റം ചുമത്തി അഞ്ച് സംസ്ഥാനങ്ങള്‍. അസം,ഉത്തര്‍പ്രദേശ് പൊലിസാണ് കഴിഞ്ഞ ദിവസം ഷര്‍ജീലിനെതിരെ യു.എ.പി.എ അടക്കമുള്ള വകുപ്പുകള്‍ ചാര്‍ത്തി അറസ്റ്റു ചെയ്തത്. ഇതിനു പിന്നാലെ അരുണാചല്‍ പ്രദേശ്,മണിപ്പൂര്‍,ഡല്‍ഹി സംസ്ഥാനങ്ങളും ഷര്‍ജീലിനെതിരെ ഭീകരക്കുറ്റം ചുമത്തി.

ജനുവരി 16ന് അലീഗഢ് സര്‍വകലാശാലയില്‍ പൗരത്വ ബില്ലിനെതിരെ പ്രസംഗിച്ചതിനാണ് അസം,യു.പി പൊലിസ് ഇദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. അസം പൊലിസാണ് ഭീകര വിരുദ്ധ നിയമമായ യു.എ.പി.എ ചുമത്തിയത്. തുടര്‍ന്ന് യു.പി,ഡല്‍ഹി പൊലിസ് ഇമാമിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. ബിഹാറിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി അന്വേഷം നടത്താന്‍ ഒരു സംഘത്തെയും ഡല്‍ഹി പൊലിസ് അയച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മൂന്നു ബന്ധുക്കളെ ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിരുന്നു. നാലു മണിക്കൂറിനു ശേഷമാണ് അവരെ വിട്ടയച്ചത്.

ഷര്‍ജീല്‍ ഇമാമിനെതിരായ കരിനിയമം പിന്‍വലിക്കണമെന്നാവശ്യവുമായി ജാമിഅ കോഡിനേഷന്‍ കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്. ഇമാമിന് പിന്തുണയുമായി ജെ.എന്‍.യു വിദ്യാര്‍ഥി സംഘടനകള്‍ ക്യാംപസില്‍ സമരം നടത്തുന്നുണ്ട്. സുപ്രസിദ്ധമായ ഡല്‍ഹി ഷാഹിന്‍ ബാഗ് പോരാട്ടത്തിന് പിന്നിലെ സജീവ സാന്നിധ്യമായിരുന്നു ഷര്‍ജീല്‍ ഇമാം.

Related Articles