Current Date

Search
Close this search box.
Search
Close this search box.

സൗദി അറേബ്യയിലും ആദ്യ ഒമിക്രോണ്‍ വൈറസ് കണ്ടെത്തി

റിയാദ്: ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കു പിന്നാലെ സൗദി അറേബ്യയിലും കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ വൈറസ് കണ്ടെത്തി. ആഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരനാണ് വൈറസ് സ്ഥിരീകരിച്ചത്. ഇയാളെ ക്വാറന്റൈന്‍ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നവരെയും ക്വാറന്റൈന്‍ ചെയ്യും. ഇതോടെ ഗള്‍ഫ് മേഖലയില്‍ ആദ്യ ഒമിക്രോണ്‍ വൈറസ് റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമായി സൗദി മാറി.

സൗദി അറേബ്യ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് കഴിഞ്ഞയാഴ്ച മുതല്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. വടക്കന്‍ ആഫ്രിക്കയില്‍ നിന്നും എത്തിയ സൗദി പൗരനാണ് രോഗബാധ സ്ഥിരീകരിച്ചത്.

പുതിയ വകഭേദം സ്ഥിരീകരിച്ചതിനാല്‍ സൗദിയില്‍ സുരക്ഷ മുന്‍കരുതലുകളും വിമാനത്താവളങ്ങളിലെ പരിശോധനയും ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles