Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലില്‍ നിന്നുള്ള ആദ്യ വിമാനം സൗദിയിലിറങ്ങി

റിയാദ്: ഇസ്രായേലില്‍ നിന്നുള്ള നേരിട്ടുള്ള വിമാനം ആദ്യമായി സൗദിയുടെ മണ്ണിലിറങ്ങി. ഇസ്രായേല്‍ പൊതു വാര്‍ത്താവിനിമയ മാധ്യമമായ കാന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സൗദി അറേബ്യയില്‍ നിന്നുള്ള ആദ്യത്തെ വിമാനം ഇസ്രായേലിലിറങ്ങി ഒരു ദിവസം കഴിഞ്ഞാണ് ഇസ്രായേല്‍ വിമാനം സൗദിയിലിറങ്ങുന്നതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അതേസമയം, ഇസ്രായേലും സൗദിയും തമ്മില്‍ ഇതുവരെ ഔദ്യോഗികമായ ബന്ധമൊന്നും സ്ഥാപിച്ചിട്ടില്ല. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ രഹസ്യ സന്ദര്‍ശനങ്ങളും സംഭാഷണങ്ങളും നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇരുപക്ഷവും തമ്മിലുള്ള ബന്ധത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പുരോഗതിയുടെ പ്രതിഫലനമാണിതെല്ലാമെന്നാണ് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വാണിജ്യ വിമാനങ്ങളുടെ സര്‍വീസ് ഒന്നും നടത്തുന്നില്ല.

Related Articles