Current Date

Search
Close this search box.
Search
Close this search box.

ഇറാനിലെ ബുഷഹ്ര്‍ തുറമുഖത്തെ തീപിടുത്തത്തില്‍ ഏഴ് കപ്പലുകള്‍ അഗ്നിക്കിരയായി

തെഹ്‌റാന്‍: തെക്കുപടിഞ്ഞാറന്‍ ഇറാനിലെ ബുഷഹ്ര്‍ തുറമുഖത്തുണ്ടായ തീപിടുത്തത്തില്‍ ഏഴ് കപ്പലുകള്‍ അഗ്നിക്കിരയായി. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇറാനില്‍ അടുത്തിടെയായി നടക്കുന്ന സ്‌ഫോടനങ്ങളുടെയും തീപിടുത്തങ്ങളുടെയും ഏറ്റവും പുതിയ സംഭവമാണ് ബുധനാഴ്ചത്തെ സ്‌ഫോടനം.

ഇതില്‍ ചിലതെല്ലാം പ്രശ്‌നബാധിത മേഖലകളിലാണ് നടന്നത്. പ്രദേശത്തു നിന്നും കറുത്ത പുകകള്‍ വായുവിലേക്ക് ഉയരുന്നതിന്റെ ചിത്രങ്ങള്‍ ഇര്‍ന ന്യൂസ് ഏജന്‍സി പുറത്തുവിട്ടു. ഷിപ്പ്‌യാര്‍ഡില്‍ അഗ്നിശമന സേനാംഗങ്ങള്‍ തീയണക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഇറാനിലെ എണ്ണക്കപ്പലുകള്‍ക്ക് നേരെ ശത്രുക്കളുടെ ആക്രമണങ്ങള്‍ അടുത്തിടെ വര്‍ധിച്ചിട്ടുണ്ട്. അതിനിടെയാണ് തീപിടുത്തം.

Related Articles