Current Date

Search
Close this search box.
Search
Close this search box.

ഹിജാബ് നിരോധനം: പ്രതിഷേധിച്ച 15 പെണ്‍കുട്ടികള്‍ക്കെതിരെ കേസ്

ബംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധിച്ച 15 പെണ്‍കുട്ടികള്‍ക്കെതിരെ കേസെടുത്ത് കര്‍ണാടക പൊലിസ്. തുമാകുരുവിലെ ഗവ. പ്രീ യൂണിവേഴ്‌സിറ്റി കോളേജിലെ 15 മുസ്ലിം പെണ്‍കുട്ടികള്‍ക്ക് നേരെയാണ് ഐ.പി.സി 144 പ്രകാരം പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച തുമാകുരുവിലെ ജൂനിയര്‍ പി.യു കോളേജില്‍ ഹിജാബ് ധരിച്ചെത്തിയവരെ ക്ലാസ്‌റൂമിലേക്ക് പ്രവേശിപ്പിക്കാതിരുന്ന അധികൃതരുടെ നടപടിക്കെതിരെ പ്രതികരിച്ചവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവിടെ നാല്‍പതോളം മുസ്ലിം പെണ്‍കുട്ടികളാണ് ക്യാംപസിനുള്ളില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്.

പ്രിന്‍സിപ്പല്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഹിജാബ് നിരോധനത്തിനെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ടെങ്കിലും എഫ്.ഐ.ആറില്‍ ഒരു വിദ്യാര്‍ത്ഥിയുടെയും പേര് പറയുന്നില്ല.

കര്‍ണാടക സര്‍ക്കാരിന്റെ ഇസ്ലാമോഫോബിക് നീക്കം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന തങ്ങളുടെ മതസ്വാതന്ത്ര്യത്തെ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധിച്ചത്.

 

Related Articles