Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ ലോകകപ്പ് വീക്ഷിക്കാനെത്തുന്നവര്‍ക്ക് കപ്പലുകളിലും താമസസൗകര്യമൊരുക്കും

ദോഹ: 2022 ഫുട്‌ബോള്‍ ലോകകപ്പിന് ഖത്തര്‍ ആഥിതേയത്വം വഹിക്കുമെന്ന് പ്രഖ്യാപിച്ചത് മുതല്‍ തന്നെ അത്യാധുനിക സജ്ജീകരണങ്ങളും സംവിധാനങ്ങളും ഒരുക്കി ലോകത്തെ ഞെട്ടിക്കുകയാണ് കൊച്ചുരാജ്യമായ ഖത്തര്‍. ലോകകപ്പ് വീക്ഷിക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് താമസിക്കാനായി ക്രൂയിസ് കപ്പലുകളില്‍ (വിനോദസഞ്ചാരത്തിന് ഉപയോഗിക്കുന്ന കപ്പല്‍) താമസസൗകര്യമൊരുക്കുമെന്നാണ് ഇപ്പോള്‍ ഖത്തര്‍ അറിയിച്ചിരിക്കുന്നത്.

ഇതിനായി നാലായിരം ക്യാബിനുകള്‍ അടങ്ങിയ രണ്ട് കപ്പലുകളാണ് ഒരുക്കുന്നത്. ഇതിനായി സ്വിസ് ആസ്ഥാനമായുള്ള യൂറോപ്യന്‍ കമ്പനിയായ എം.എസ്.സി ക്രൂയിസസുമായി ഖത്തര്‍ കരാറിലൊപ്പിട്ടു. കപ്പലുകള്‍ ഖത്തര്‍ തലസ്ഥാനമായ ദോഹയിലെ തുറമുഖത്തായിരിക്കും നങ്കൂരമിടുക. കപ്പലുകള്‍ ഫ്‌ളോട്ടിങ് ഹോട്ടല്‍ എന്ന രീതിയിലായിരിക്കും ടൂര്‍ണമെന്റ് വേളയില്‍ പ്രവര്‍ത്തിക്കുക എന്നും ഖത്തര്‍ സുപ്രീം കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

ഫുട്‌ബോള്‍ ആരാധകരെ കപ്പലില്‍ നിന്നും സ്റ്റേഡിയത്തിലേക്കും മറ്റിടങ്ങളിലേക്കും എത്തിക്കുന്നതിനായി ഇതിനോട് അനുബന്ധമായി ഷട്ടില്‍ ബസ് സര്‍വീസുകളും ഏര്‍പ്പെടുത്തും. ക്രൂയിസുകള്‍ക്ക് പുറമെ ഹോട്ടലുകള്‍,അപ്പാര്‍ട്‌മെന്റുകള്‍,ഫാന്‍ വില്ലേജുകള്‍ എന്നിവിടങ്ങളിലും ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഖത്തര്‍ താമസസൗകര്യമൊരുക്കുന്നുണ്ട്.

Related Articles