Current Date

Search
Close this search box.
Search
Close this search box.

മൊസൂളില്‍ ടൈഗ്രീസ് നദിയില്‍ ബോട്ട് മറിഞ്ഞ് 79 മരണം

ബഗ്ദാദ്: ഇറാഖിലെ മൊസൂളില്‍ ടൈഗ്രീസ് നദിയില്‍ കടത്ത് ബോട്ട് മറിഞ്ഞ് എഴുപതിലധികം പേര്‍ മരിച്ചു. മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. നീന്തല്‍ വശമില്ലാത്തതിനാലാണ് ഇത്രയും പേര്‍ മരിക്കാനിടയായതെന്ന് അധികൃതര്‍ പറഞ്ഞു. ബോട്ടില്‍ താങ്ങാവുന്നതിലും ഇരട്ടി ആളുകള്‍ ഉണ്ടായിരുന്നതായി മൊസൂളിലെ സിവില്‍ ഡിഫന്‍സ് അതോറിറ്റി അറിയിച്ചു.

സംഭവത്തെത്തുടര്‍ന്ന് ഇറാഖില്‍ മൂന്നു ദിവസം ഔദ്യോഗിക ദുഖാചരണം നടത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. വ്യാഴാഴ്ച ഇറാനിലെ പുതുവര്‍ഷം ആഘോഷിക്കാനായി മറുകരയിലേക്ക് യാത്ര ചെയ്തവരാണ് അപകടത്തില്‍ മരിച്ചത്.ആഘോഷ പരിപാടികള്‍ക്കായ ഇറാഖിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മൊസൂളിലെ ബീച്ചിലേക്ക് പോകുകയായിരുന്നു സംഘം.

Related Articles