Current Date

Search
Close this search box.
Search
Close this search box.

ലോകകപ്പ് പുരോഗതി ചര്‍ച്ച ചെയ്യാന്‍ ഖത്തര്‍ സംഘം മിയാമിയില്‍

ദോഹ: 2022 ഖത്തര്‍ ലോകകപ്പിന്റെ പുരോഗതിയും മറ്റു കാര്യങ്ങളും ചര്‍ച്ച ചെയ്യാനായി ഖത്തര്‍ ഔദ്യോഗിക സംഘം മിയാമിയിലെത്തി. വെള്ളിയാഴ്ച ഫിഫ ഉന്നതതല സംഘവുമായി ഖത്തര്‍ അധികൃതര്‍ ചര്‍ച്ച നടത്തും. പുതിയ ആതിഥേയ രാജ്യങ്ങളെ കൂട്ടിച്ചേര്‍ത്ത് 2022 ലോകകപ്പ് വികസിപ്പിക്കുന്നതിനെക്കുറിച്ചാകും പ്രധാന ചര്‍ച്ചയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നിലവിലെ 32 ടീമുകള്‍ക്ക് പകരം 48 ടീമുകളെ ഉള്‍പ്പെടുത്താനും ഫിഫ ഭരണ സമിതി ആലോചിക്കുന്നത്. ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ പുതിയ രാജ്യങ്ങളെ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ഒമാന്‍,കുവൈത്ത് എന്നീ രാജ്യങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ലോകകപ്പ് വേദികള്‍ വിപുലീകരിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഖത്തര്‍ ഉന്നത തല കമ്മിറ്റി നിഷേധിച്ചിട്ടുണ്ട്. എന്ത് മാറ്റങ്ങളും ഫിഫയും പ്രാദേശിക സംഘാടകരും തമ്മില്‍ ചര്‍ച്ച ചെയ്താണ് തീരുമാനിക്കുക എന്ന് ഖത്തര്‍ ലോകകപ്പ് സി.ഇ.ഒ നാസര്‍ അല്‍ ഖാദിര്‍ പറഞ്ഞു.

Related Articles