Current Date

Search
Close this search box.
Search
Close this search box.

‘നോട്ട് ഇന്‍ മൈ നെയിം’; ഇസ്രായേല്‍ ക്രൂരതകളെ അപലപിച്ച് യൂറോപ്യന്‍ ജൂതര്‍

ഗ്ലാസ്‌ഗോ: ഫലസ്തീനില്‍ ഇസ്രായേല്‍ ചെയ്യുന്ന യുദ്ധ ക്രൂരതകളെ ശക്തമായി അപലപിച്ച് യൂറോപ്യന്‍ ജൂതര്‍ രംഗത്ത്. യൂറോപ്പിലെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയ ഫലസ്തീന്‍ അനുകൂല റാലിയില്‍ നിരവധി ജൂതരാണ് അണിനിരന്നത്.

ഗ്ലാസ്‌ഗോ മുതല്‍ ലണ്ടന്‍ വരെയും പാരിസ് മുതല്‍ ബാഴ്‌സലോണ വരെയും നടന്ന സംയുക്ത ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ നിരവധി ജൂതരാണ് ഇസ്രയേലിനെതിരെ മുദ്രാവാക്യം വിളിച്ചത്. ‘നോട്ട് ഇന്‍ മൈ നെയിം’ ഇത് എന്റെ പേരില്‍ അല്ല എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു ജൂത മതവിശ്വാസികള്‍ റാലിയില്‍ അണിചേര്‍ന്നത്.

തലമുറകളായി ഇസ്രായേല്‍ അധിനിവേശത്തിന്‍കീഴില്‍ ജീവിക്കുന്ന ഫലസ്തീനികളുടെ പതിറ്റാണ്ടുകളായുള്ള അവകാശങ്ങള്‍ക്കായി വാദിക്കുകയായിരുന്നു യൂറോപ്പിലെ ഏതാനും ന്യൂനപക്ഷമായി ജൂത വിഭാഗം.

‘ഫലസ്തീനില്‍ നടക്കുന്ന കൂട്ടക്കൊല അവസാനിപ്പിക്കാന്‍ ജൂതര്‍ പറയുന്നു’ എന്നായിരുന്നു യു.എസിലെ ലോസ് ആഞ്ചല്‍സില്‍ നടന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ഉയര്‍ന്ന പ്ലക്കാര്‍ഡ്.

‘ഒരു വംശീയ രാഷ്ട്രത്തില്‍ ഒരു ഇസ്രായേല്‍ പൗരനായിരിക്കുന്നതിന്റെ ഭാരം താങ്ങാനാവാതെ ഞാന്‍ ഇസ്രായേല്‍ വിട്ടതെന്ന് ദശാബ്ദങ്ങള്‍ക്ക് മുന്‍പ് ഇസ്രായേലില്‍ നിന്നും വിട്ട് ഡച്ച് പൗരനായ ഒഫിര്‍ പറഞ്ഞു. യൂറോപ്പില്‍ ഫലസ്തീന്‍ അനുകൂല ക്യാംപയിനര്‍ കൂടിയാണ് ഇന്ന് ഒഫിര്‍.
ദിവസേന എന്റെ ഫലസ്തീന്‍ സഹപൗരന്മാര്‍ക്ക് നേരെയുള്ള ഇസ്രായേല്‍ അധിനിവേശത്തിലും വിവേചനത്തിലും താന്‍ രോഷാകുലനാണെന്നും സ്‌പെയിനിലെ വലന്‍സിയയിലേക്ക് കുടിയേറിയ ജൂതവിശ്വാസിയായ നാമ ഫര്‍ജൂന്‍ അല്‍ജസീറയോട് പറഞ്ഞു.

ഇസ്രായേല്‍ രാഷ്ട്രം വര്‍ഷങ്ങളോളം നടപ്പാക്കിയ ഫലസ്തീനികള്‍ക്ക് നേരെയുള്ള ദുരുപയോഗം, അടിച്ചമര്‍ത്തല്‍, അക്രമം, അധിനിവേശ, കൈയേറ്റം എന്നിവയുടെ നേരിട്ടുള്ള ഫലമാണ് ഇപ്പോഴത്തെ ദാരുണമായ സംഭവങ്ങളെന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും അവര്‍ പറഞ്ഞു.

നമ്മള്‍ പരസ്പരം ദ്രോഹിക്കാത്ത പങ്കാളികളായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും സമാധാനത്തിന്റെ ഒരു സംസ്‌കാരം സൃഷ്ടിക്കേണ്ടതുണ്ട്. ജൂത മേധാവിത്വം അത് വിജയിക്കുകയില്ലെന്നും ബ്രിട്ടീഷ് പൗരനായ ടോം ലണ്ടന്‍ പറഞ്ഞു.

ഗസ്സക്കെതിരായ ഇസ്രായേല്‍ ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജ്യൂവിഷ് വോയ്സ് ഫോര്‍ പീസ് പെറ്റീഷന്‍, ഇസ്രായേലിലും ഫലസ്തീനിലും വിദേശത്തും താമസിക്കുന്ന ഇസ്രായേലി പൗരന്മാരില്‍ നിന്ന് 1,300-ലധികം ഒപ്പിട്ട സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു.

ഒരു ജൂതന്‍ എന്ന നിലയില്‍, പ്രത്യേകിച്ച് ഒരു ഇസ്രായേലി ജൂതന്‍ എന്ന നിലയില്‍, ഇത് എന്റെ പേരില്‍ അല്ലെന്ന് പറയേണ്ടത് എന്റെ ബാധ്യതയാണെന്ന് എനിക്ക് തോന്നുന്നു, ഞാന്‍ അതിനെതിരെ പോരാടും, കാരണം ഫലസ്തീനികള്‍ക്ക് സ്വാതന്ത്ര്യവും നീതിയും സമത്വവും അനിവാര്യമാണ്, ആ ആവശ്യം പര്യാപ്തമല്ലെങ്കില്‍, അത് അവരെ ഉപദ്രവിക്കുക മാത്രമല്ല, അത് ജൂതന്മാരെ വേട്ടയാടുകയും ചെയ്യും.’ ആക്റ്റിവിസ്റ്റായ ഒഫിര്‍ അല്‍ജസീറയോട് കൂട്ടച്ചേര്‍ത്തു.

Related Articles