Current Date

Search
Close this search box.
Search
Close this search box.

ഗോലന്‍ കുന്നുകളിലെ ഇസ്രായേല്‍ അധിനിവേശത്തെ എതിര്‍ത്ത് യൂറോപ്യന്‍ യൂണിയന്‍

പാരിസ്: സിറിയയിലെ ഗോലന്‍ കുന്നുകള്‍ കൈയടക്കി ഇസ്രായേല്‍ നടത്തുന്ന അധിനിവേശത്തെ ശക്തമായി ഏതിര്‍ത്ത് യൂറോപ്യന്‍ യൂണിയന്‍. ഫ്രാന്‍സിലെ സ്ട്രാസ്‌ബോര്‍ഗില്‍ നടന്ന ഇ.യു പ്ലീനറി സെഷനില്‍ ആണ് 28 അംഗങ്ങളടങ്ങിയ ബ്ലോക് ഇസ്രായേലിന്റെ പരമാധികാരത്തെ നിരാകരിച്ചത്. യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ അധ്യക്ഷ ഫെഡ്രിക മൊഗേരിനിയാണ് ഇക്കാര്യം യൂണിയനില്‍ ഉയര്‍ത്തിക്കാട്ടിയത്. തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന്‍ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിക്കുകയും ചെയ്തു.

‘1967 മുതല്‍ ഇസ്രായേല്‍ അധീനതയിലാക്കിയ ഗോലന്‍ മലനിരകള്‍ കൈയടക്കിയ നടപടി ഒരിക്കലും അംഗീകരിക്കാനാവില്ല. യു.എന്‍ സുരക്ഷ കൗണ്‍സിലിന്റെ 242,497 പ്രമേയങ്ങള്‍ ഗോലനും ബാധകമാണ്. ഇക്കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന് വളരെ ലളിതവും വ്യക്തവുമായ നിലപാടാണുളളത്’. ഫെഡ്രിക പറഞ്ഞു.

Related Articles