Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഇ.യു; ഹം​ഗറി വിട്ടുനിന്നു

ബ്രസൽസ്: ഫലസ്തീനിൽ ദിവസങ്ങളായി തുടരുന്ന ഇസ്രായേൽ ആക്രമണം അവസാനിപ്പിന്നതിന് വെടിനിർത്തൽ ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാർ. എന്നാൽ, സമാധാനം പുനഃസ്ഥാപിക്കുന്നതിന് യൂറോപ്യൻ യൂണിയന് ഏകകണ്ഠമായ തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല. യൂറോപ്യൻ യൂണിയൻ വി​ദേശ നയ മേധാവി ജോസെപ് ബോറെൽ വെടിനിർത്തൽ കരാറിനായി വിളിച്ചുചേർത്ത വീഡിയോ സംഭാഷണത്തിൽ 26 വിദേശകാര്യ മന്ത്രിമാർ സംബന്ധിക്കും. ഇസ്രായേലിന്റെ ഏറ്റവും അടുത്ത സഖ്യക്ഷിയായ ഹം​ഗറി വിദേശകാര്യ മന്ത്രമാരുമായുള്ള യോ​ഗത്തിൽ ചേരാൻ വിസമ്മതിച്ചു.

എല്ലാ ആക്രമണങ്ങളും ഉടൻ അവസാനിപ്പിക്കുന്നതിനും, വെടനിർത്തൽ യാഥാർഥ്യമാക്കുന്നതിനുമാണ് മുൻ​ഗണന എന്ന് മന്ത്രിമാർക്കിടയിൽ ധാരണയുണ്ടായതായി യോ​ഗത്തിന് അധ്യക്ഷത വഹിച്ച ജോസെപ് ബോറെൽ പറഞ്ഞു.

Related Articles