Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ ഭൂമി ആര്‍ക്കുമെടുക്കാന്‍ കഴിയില്ല: ഉര്‍ദുഗാന്‍

അങ്കാറ: ഫലസ്തീന്റെ ഭൂമി ആര്‍ക്കുമെടുക്കാന്‍ കഴിയില്ലെന്നും അതിന് തങ്ങള്‍ അനുവദിക്കില്ലെന്നും തുര്‍ക്കി പ്രസിഡന്റ് പ്രസിഡന്റ് ഉര്‍ദുഗാന്‍ പറഞ്ഞു. പെരുന്നാള്‍ ദിന സന്ദേശത്തിലാണ് അദ്ദേഹം ഫലസ്തീനുള്ള തുര്‍ക്കിയുടെ പിന്തുണ ശക്തമാക്കുമെന്ന് അറിയിച്ചത്. ട്വിറ്ററിലൂടെ യു.എസിലെ മുസ്‌ലിം സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഫലസ്തീന്‍ ഭൂമി മറ്റാര്‍ക്കും നല്‍കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. നമ്മുടെ ആദ്യത്തെ ഖിബ്‌ലയും പുണ്യ ഭൂമിയുമായ അല്‍ ഖുദ്‌സിനുള്ള പിന്തുണ ഞാന്‍ ആവര്‍ത്തിക്കുകയാണ്. നീതി,സമാധാനം,ശാന്തത,കീഴ്‌വഴക്കം എന്നിവ സൃഷ്ടിക്കുന്നതില്‍ ആഗോളക്രമം വളരെക്കാലമായി പരാജയപ്പെട്ടിരിക്കുകയാണ്. യു.എസില്‍ കഴിയുന്ന തുര്‍ക്കിയിലെ പൗരന്മാരെ ഞാന്‍ അഭിനന്ദിക്കുകയും അവര്‍ക്ക് ഈദാശംസകള്‍ നേരുന്നതായും ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു. ഇസ്രായേലിന്റെ പുതിയ കുടിയേറ്റ നയത്തിന്റെ പശ്ചാതലത്തിലാണ് ഉര്‍ദുഗാന്റെ പ്രസ്താവന.

Related Articles