അങ്കാറ: സായുധ സേന ഒരിക്കലും രാസായുധം പ്രയോഗിച്ചിട്ടില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ‘ഇതുവരെ നമ്മുടെ സായുധ സേന രാസായുധം പ്രയോഗിച്ചിട്ടില്ല’ -ഉര്‍ദുഗാന്‍ പറഞ്ഞു. അസര്‍ബൈജാന്‍ യാത്ര കഴിഞ്ഞ് മടങ്ങവെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യോങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉര്‍ദുഗാന്‍ -എന്‍.ടി.വി വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
‘അവര്‍ എല്ലായ്‌പ്പോഴും ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കും. നിയമപരമായി അത് തെളിയിക്കാന്‍ ഞങ്ങള്‍ അവരോട് ആവശ്യപ്പെടുന്നു’ -ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു. വടക്കന്‍ ഇറാഖില്‍ കുര്‍ദ് പോരാളികള്‍ക്കെതിരായ സൈനിക നടപടിയില്‍ തുര്‍ക്കി സായുധ സേന രാസായുധം പ്രയോഗിച്ചുവെന്ന ആരോപണം തുര്‍ക്കി അധികൃതര്‍ വ്യാഴാഴ്ച തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് ഉര്‍ദുഗാന്‍ പ്രതികരണമായി രംഗത്തെത്തിയിരിക്കുന്നത്.
📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj