Current Date

Search
Close this search box.
Search
Close this search box.

തെക്കൻ തുനീഷ്യയിൽ പതിനൊന്ന് അഭയാർഥികൾ മുങ്ങിമരിച്ചു

തൂനിസ്: തെക്കൻ തുനീഷ്യയിൽ ബോട്ട് മുങ്ങി പതിനൊന്ന് അഭയാർഥികൾ മരിച്ചു. എട്ട് സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം പതിനൊന്ന് ആഫ്രിക്കൻ അഭയാർഥികളാണ് മരിച്ചത്. ഏഴ് പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞുവെന്നും ഞായറാഴ്ച അധികൃതർ പറഞ്ഞു. 27 ആഫ്രിക്കൻ പൗരന്മാരടങ്ങുന്ന ബോട്ട് തുറമുഖ ന​ഗരമായ സ്ഫാക്സിലാണ് മുങ്ങിമരിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. യുദ്ധവും ദാരിദ്രവും കാരണമായി രാജ്യം വിടേണ്ടിവരുന്ന അഭയാർഥികളുടെ പ്രഭവ കേന്ദ്രമാണ് തുനീഷ്യ, ലിബിയ തുടങ്ങിയ ഉത്തരാഫ്രിക്കൻ രാജ്യങ്ങൾ. മെഡിറ്ററേനിയൻ കടൽ വഴി അഭയാർഥികൾ യൂറോപ്യലെത്താന് ശ്രമിക്കുന്നത്.

2014 മുതൽ 20000ത്തോളം അഭയാർഥികൾ മെഡിറ്ററേനിയൻ കടലിൽ മുങ്ങിമരിച്ചതായി ഐ.ഒ.എമിന്റെ (International Organization for Migration) കണക്കുകൾ വ്യക്തമാക്കുന്നു.

Related Articles