Current Date

Search
Close this search box.
Search
Close this search box.

പെരുന്നാളിന് ലോക്ക്ഡൗണില്‍ ഇളവ്; കടകള്‍ രാത്രി 9 വരെ

തിരുവനന്തപുരം: കേരളത്തില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച ആയതിനാല്‍ നേരത്തെ തുടര്‍ന്നു പോന്നിരുന്ന ഞായര്‍ ലോക്ഡൗണില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി. സാധാരണ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ ആയിരുന്നു. എന്നാല്‍ പെരുന്നാളിനോടനുബന്ധിച്ച് മറ്റു ദിവസങ്ങളില്‍ അനുവദിച്ച ഇളവുകള്‍ ഞായറാഴ്ചയും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

പതിവ് രീതിയിലുള്ള ആഘോഷത്തിന്റെ സാഹചര്യം ലോകത്ത് എവിടെയുമില്ല, പള്ളികളില്‍ പെരുന്നാള്‍ നമസ്‌കരിക്കുകയെന്നത് വലിയ പുണ്യമായാണ് കാണുന്നത്, ഇത്തവണ പെരുന്നാള്‍ നമസ്‌കാരം വീടുകളിലാണ് എല്ലാവരും നിര്‍വഹിക്കുന്നത്, പെരുന്നാള്‍ ദിനത്തില്‍ വിഭവം ഒരുക്കാന്‍ മാസപ്പിറവി കണ്ടശേഷം സാധനങ്ങള്‍ വാങ്ങുന്ന പതിവുണ്ട്, ഇത് കണക്കിലെടുത്താണ് പെരുന്നാള്‍ തലേന്ന് രാത്രി കടകള്‍ തുറക്കാന്‍ അനുമതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളാണ് തുറക്കുക.

സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കണം പെരുന്നാള്‍ ആഘോഷങ്ങളില്‍ ഏര്‍പ്പെടേണ്ടതെന്ന് വിവിധ മതസംഘടന നേതാക്കള്‍ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഈദ്ഗാഹുകളും പെരുന്നാളുകളും ഇല്ലാത്തതിനാല്‍ വീടുകളില്‍ വെച്ച് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കണമെന്നും ഓണ്‍ലൈനില്‍ ഖുത്വുബ ശ്രവിക്കണമെന്നും വിവിധ നേതാക്കള്‍ ആഹ്വാനം ചെയ്തു.

Related Articles