Current Date

Search
Close this search box.
Search
Close this search box.

സ്ത്രീകളുടെ ലിംഗഛേദനം; ശിക്ഷ കര്‍ശനമാക്കാനൊരുങ്ങി ഈജിപ്ത്

കൈറോ: രാജ്യത്ത് സ്ത്രീകളുടെ ലിംഗഛേദനം (female genital mutilation -FGM) നടത്തുന്നതിനെതിരെ നിയമം കര്‍ശനമാക്കാനൊരുങ്ങി ഈജിപ്ത്. ഞായറാഴ്ചയാണ് ഈജിപ്ത് പാര്‍ലമെന്റ് പുതിയ നിയമം പാസാക്കിയത്. ഏഴു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണെന്നും അധികൃതര്‍ അറിയിച്ചു.

മെഡിക്കല്‍ രംഗത്തുള്ളവര്‍ ഇത്തരം ശസ്ത്രക്രിയകള്‍ ചെയ്താല്‍ അഞ്ച് വര്‍ഷവും അല്ലാത്തവര്‍ ചെയ്താല്‍ ഏഴ് വര്‍ഷവുമാണ് ശിക്ഷ. ലിംഗഛേദന നടത്താന്‍ ആവശ്യപ്പെടുന്നവരും ജയില്‍ ശിക്ഷ നേരിടേണ്ടി വരുമെന്നും പുതിയ നിയമത്തില്‍ പറയുന്നു. പാര്‍ലമെന്റ് പാസാക്കിയ പുതിയ നിയമഭേദഗതി പ്രസിഡന്റ് അംഗീകരിക്കേണ്ടതുണ്ട്.

ഈജിപ്തിലെ 15നും 49നും പ്രായത്തിനിടയിലുള്ളവരില്‍ 90 ശതമാനം സ്ത്രീകളും പെണ്‍കുട്ടികളും ലിംഗഛേദനത്തിന് വിധേയമായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഈജിപ്തിലെ സ്ത്രീകളുടെ ബാഹ്യ ജനനേന്ദ്രിയം പാരമ്പര്യമായി നീക്കം ചെയ്യുന്ന പ്രക്രിയയാണിതെന്ന് ഐക്യരാഷ്ട്രസഭയുടെ 2016 ലെ ഒരു സര്‍വേ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ നിയമനിര്‍മാണത്തെ ഈജിപ്തിലെ മനുഷ്യാവകാശ സംഘടനകളും ആക്റ്റിവിസ്റ്റുകളും സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവ നടപ്പിലാക്കുന്നത് എത്രത്തോളം ഫലപ്രാപ്തിയുണ്ടാകുമെന്നും ഇവര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഈജിപ്തില്‍ ഉടനീളം ഈ സമ്പ്രദായം തുടരുന്നുണ്ടെന്നും അവര്‍ ആരോപിച്ചു. സുഡാനിലും ഈ സമ്പ്രദായം നിയമം കൊണ്ട് നിരോധിച്ചിട്ടുണ്ട്.

Related Articles