Current Date

Search
Close this search box.
Search
Close this search box.

കോവിഡ് പ്രതിസന്ധി: വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് ഈജിപ്ത്

കൈറോ: കോവിഡ് ഉയര്‍ത്തിയ പ്രതിസന്ധി മൂലം കടുത്ത ബുദ്ധിമുട്ടനുഭവിക്കുകയാണ് ലോക രാജ്യങ്ങള്‍. ഇത്തരത്തില്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വിവിധ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിനിടെ ഈജിപ്തില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. 19.1 ശത്മാനമാണ് നിരക്ക് വര്‍ധന ഏര്‍പ്പെടുത്തിയത്. 2021 ജൂലൈയോടെ എല്ലാ വൈദ്യുതി സബ്‌സിഡികളും ക്രമേണ ഉയര്‍ത്താനാണ് ഭരണകൂടം ആലോചിക്കുന്നത്.

ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കുന്ന ഈ തീരുമാനത്തിനെതിരെ ഇതിനകം തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തകര്‍ന്നടിയുന്നത് ജനങ്ങളുടെ തലയില്‍ കെട്ടിവെക്കുകയാണ് സര്‍ക്കാര്‍ എന്നാണ് പൊതുവായുള്ള വിമര്‍ശനം. ആഗോള തലത്തില്‍ എണ്ണ-ഊര്‍ജ മേഖലയിലുണ്ടായ ഇടിവാണ് പുതിയ വര്‍ധനക്ക് അടിസ്ഥാനമെന്ന് ഈജിപ്ത് വൈദ്യുതി-ഊര്‍ജ വകുപ്പ് മന്ത്രി മുഹമ്മദ് ഷാകിര്‍ പറഞ്ഞു. നേരത്തെയും വൈദ്യുതി ചാര്‍ജില്‍ വര്‍ധനവ് വരുത്തിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles