Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത് അറസ്റ്റു ചെയ്ത സലാഹ് സുല്‍താനെ ഉടന്‍ വിട്ടയക്കണമെന്ന് യു.എന്‍

കൈറോ: ഈജിപ്ത് ഭരണകൂടം അകാരണമായി അറസ്റ്റു ചെയ്ത പ്രതിപക്ഷ നേതാവ് സലാഹ് സുല്‍താനെ ഉടന്‍ വിട്ടയക്കണമെന്ന് യു.എന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ജയിലില്‍ കഴിയുകയാണ് ഈജിപ്തിലെ പ്രമുഖ പ്രതിപക്ഷ വക്താവ് കൂടിയായ സലാഹ്.

സലാഹിനെ അറസ്റ്റ് ചെയ്യാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും യു.എനിന്റെ അനിയന്ത്രിത തടവിനെതിരെ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പായ wgad ആവശ്യപ്പെട്ടു. സലാഹ് ഒരു മനസാക്ഷി തടവുകാരനാണെന്നും യു.എന്‍ ഏജന്‍സി വക്താവ് പ്രസ്താവിച്ചു.

2013 സെപ്റ്റംബറിലാണ് കൈറോ വിമാനതത്താവളത്തില്‍ നിന്നും സുല്‍താനെയും മകനെയും അറസ്റ്റു ചെയ്യുന്നത്. ഈജിപ്തിലുടനീളം മുസ്ലിം ബ്രദര്‍ഹുഡിനെതിരെയും സംഘടനയുടെ നേതാക്കള്‍ക്കെതിരെയും വ്യാജ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റു ചെയ്യുന്ന വേളയിലാണ് സലാഹിനെയും അറസ്റ്റ് ചെയ്തിരുന്നത്. മുര്‍സിയെ അധികാരത്തില്‍ നിന്നും പുറത്താക്കിയ ശേഷം നടന്ന ജനകീയ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് അറസ്റ്റ്.

Related Articles