Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കിയുമായുള്ള ബന്ധം ഈ വര്‍ഷം പുനസ്ഥാപിക്കും: ഈജിപ്ത്

കൈറോ: തുര്‍ക്കിയുമായുള്ള ബന്ധം ഈ വര്‍ഷം പുനസ്ഥാപിക്കാനാകുമെന്ന് ഈജിപ്ത് പ്രധാനമന്ത്രി മുസ്തഫ മദ്ബൂലി പറഞ്ഞു. അവശേഷിക്കുന്ന പ്രശ്‌നങ്ങള്‍ മറികടന്നാല്‍ തുര്‍ക്കിയുമായുള്ള നയതന്ത്ര ബന്ധം ഈ വര്‍ഷം പുനസ്ഥാപിക്കാനാകും. ഇരു രാജ്യങ്ങളും തമ്മില്‍ വര്‍ഷങ്ങളോളം നീണ്ടുനിന്ന വിള്ളല്‍ അവസാനിപ്പിക്കാന്‍ പ്രാദേശിക എതിരാളികളായിരുന്നവര്‍ നടത്തുന്ന ശ്രമങ്ങളില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ് തുര്‍ക്കി. ബ്ലൂം ബര്‍ഗ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പ്രസ്താവിച്ചത്.

അങ്കാറയും കൈറോയും തമ്മില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ധാരാളം ചലനങ്ങളും ചര്‍ച്ചകളും നടന്നിട്ടുണ്ട്, പക്ഷേ ഏതാനും പ്രശ്‌നങ്ങള്‍ കൂടി അവശേഷിക്കുന്നുണ്ട്- അദ്ദേഹം പറഞ്ഞു.

ഈജിപ്ഷ്യന്‍ പ്രതിനിധി സംഘം രണ്ടാം റൗണ്ട് ചര്‍ച്ചകള്‍ക്കായി ഈയാഴ്ച തുര്‍ക്കിയിലെത്തിയിരുന്നു. ഒരു ദശാബ്ദത്തിലേറെയായി വഷളായ ബന്ധം മെച്ചപ്പെടുത്താന്‍ കഴിഞ്ഞ രണ്ട് മാസങ്ങളായി ഇരു രാജ്യങ്ങളും പണിയെടുക്കുന്നുണ്ട്.

Related Articles