Current Date

Search
Close this search box.
Search
Close this search box.

നൈല്‍ ഡാം പരാമര്‍ശം; എത്യോപ്യന്‍ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഈജിപ്ത്

കൈറോ: എത്യോപ്യന്‍ ഉന്നത നയതന്ത്രജ്ഞനെ ഈജിപ്തിലേക്ക് വിളിച്ചുവരുത്തി ഈജിപ്ത് വിദേശകാര്യ മന്ത്രാലയം. വിവാദ നൈല്‍ ഡാമിനെ സംബന്ധിച്ച എത്യോപ്യന്‍ ഉദ്യോഗസ്ഥന്റെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് നയതന്ത്രജ്ഞനെ ഈജിപ്ത് വിളിച്ചുവരുത്തിയിരിക്കുന്നത്.

ഈജിപ്തിന്റെ ആഭ്യന്തര കാര്യത്തെ കുറിച്ച് എത്യോപ്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് നടത്തിയ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരണം തേടിയാണ് എത്യോപ്യന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തിയിരിക്കുന്നത് -ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച വ്യക്തമാക്കി.

പ്രസ്താവനയില്‍ എത്യോപ്യന്‍ ഉദ്യോഗസ്ഥന്റെ പരാമര്‍ശമെന്താണെന്ന് വ്യക്തമാക്കുന്നില്ല. എന്നാല്‍, ആഫ്രിക്കയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ജെ.ഇ.ആര്‍.ഡിയെ (Grand Ethiopian Renaissance Dam) സംബന്ധിച്ചുള്ള പരാമര്‍ശത്തെ തുടര്‍ന്നാണ് നടപടിയെടുത്തിരിക്കുന്നതെന്നാണ് വ്യക്തമാക്കുന്നത്. ഇത് ഈജിപ്തിന്റെയും സുഡാന്റെയും സുപ്രധാന ജലവിതരണത്തെ സംബന്ധിച്ച് ആശങ്ക ഉയര്‍ത്തിരിക്കുകയാണ്.

Related Articles