Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത്: ബ്രദര്‍ഹുഡ് നേതാവിന് ജീവപര്യന്തം വിധിച്ച് കോടതി

കൈറോ: മുസ്‌ലിം ബ്രദര്‍ഹുഡ് മുതിര്‍ന്ന നേതാവ് മഹ്മൂദ് ഇസ്സത്തിന് ജീവപര്യന്തം വിധിച്ച് ഈജ്പിഷ്യന്‍ കോടതി. മുസ്‌ലിം ബ്രദര്‍ഹുഡ് ആസ്ഥാനത്തിന് പുറത്ത് 2013ല്‍ പട്ടാള അട്ടിമറിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ആക്രമണത്തിന് പ്രേരിപ്പിക്കുക, ആയുധങ്ങള്‍ കൈമാറുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ വിധിച്ചിരിക്കുന്നതെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

മുസ്‌ലിം ബ്രദര്‍ഹുഡ് ആക്ടിങ് സുപ്രീം ഗൈഡാണ് മഹ്മൂദ് ഇസ്സത്ത്. ഈജിപ്തില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ 2013ല്‍ സൈനിക അട്ടിമറിയിലൂടെ പുറത്താക്കുകയായിരുന്നു. മുസ്‌ലിം ബ്രദര്‍ഹുഡിനെ നിയമവിരുദ്ധ സംഘടനയായാണ് ഭരണകൂടം കാണുന്നത്.

Related Articles