Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത്: അറസ്റ്റുചെയ്ത മാധ്യമപ്രവർത്തക ബസ്മ മുസ്തഫയെ വിട്ടയച്ചു

കൈറോ: അറസ്റ്റിലായ മാധ്യമപ്രവർത്തക ബസ്മ മുസ്തഫയെ വിട്ടയക്കാൻ ഈജിപ്തിലെ പ്രോസിക്യൂട്ടർ ജനറൽ ഉത്തരവിട്ടു. ബസ്മ മുസ്തഫയെ അറസ്റ്റുചെയ്തതിൽ അന്താരാഷ്ട്ര മാധ്യമ സ്വാതന്ത്ര്യ പ്രവർത്തകരുടെ ഭാ​ഗത്ത് നിന്ന് ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. സ്വതന്ത്ര്യ മാധ്യമപ്രവർത്തകയായ ബസ്മ മുസ്തഫയെ ഞായാറാഴ്ചയാണ് പ്രോസിക്യൂട്ടർമാരുടെ മുമ്പിൽ ഹാജരാക്കിയത്. തെറ്റായ വാർത്തകൾ പ്രചരിപ്പരിക്കുന്നതിന് അവർ സാമൂഹിക മാധ്യമങ്ങളെ ഉപയോ​ഗിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടർമാർ ആരോപിച്ചു.

രാജ്യത്തെ തെക്കൻ ന​ഗരമായ ലക്സോറിന് സമീപം കഴിഞ്ഞ മാസം നടന്ന ചെറിയ രീതിയിലുള്ള പ്രതിഷേധത്തെ തുടർന്ന് പൊലീസ് ഒരാളെ കൊലപ്പെടുത്തിയെന്ന വിവാദമായ വാർത്ത റിപ്പോർട്ട് നൽകാൻ ശ്രമിക്കവെയാണ് അവർ അറസ്റ്റിലാകുന്നത്.

 

 

Related Articles