Current Date

Search
Close this search box.
Search
Close this search box.

സ്വാതന്ത്ര്യം: പട്ടികയില്‍ ഈജിപ്ത് 126ാം സ്ഥാനത്ത്

കൈറോ: ലോകത്ത് സ്വാതന്ത്ര്യം അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഈജിപ്ത് 126ാം സ്ഥാനത്ത്. 195 രാജ്യങ്ങളുടെ പട്ടികയാണ് ഫ്രീഡം ഹൗസ് എന്ന യു.എസ് സംഘടന കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. 2018ലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

രാജ്യത്ത് പൗരന്മാര്‍ക്ക് ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം നല്‍കുന്നതില്‍ വളരെ പിന്നിലാണ് ഈജിപ്തും ശ്രീലങ്കയുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഏകാധിപത്യ രീതിയിലാണ് ഈജിപ്തില്‍ അബ്ദുല്‍ ഫതാഹ് സീസി ഭരണം നടത്തുന്നതെന്നും രാജ്യത്ത് പ്രസിഡന്റിനെ എതിര്‍ക്കുന്നവര്‍ക്കും ഇസ്‌ലാമിക്,മതേതര ആക്റ്റിവിസ്റ്റുകള്‍ നിരന്തരം വേട്ടയാടപ്പെടുകയും വിചാരണ ചെയ്യപ്പെടുകയും ജയിലില്‍ അടക്കുകയുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ പൗരാവകാശങ്ങള്‍ നേരത്തെ ആറെണ്ണം ഉണ്ടായിരുന്നത് ഇപ്പോള്‍ അഞ്ചെണ്ണമാക്കി കുറച്ചിട്ടുണ്ട്. സര്‍ക്കാരിനെതിരെ സമരം നടത്തുന്ന തൊഴിലാളി സംഘടനകളെയും നിയന്ത്രിക്കാനും പ്രതിരോധിക്കാനും പുതിയ നിയമത്തിലൂടെ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles