Current Date

Search
Close this search box.
Search
Close this search box.

സീസിയുടെ ഭരണകാലാവധി നീട്ടാന്‍ നിയമനിര്‍മാണത്തിനൊരുങ്ങി ഈജിപത്

കൈറോ: ദീര്‍ഘകാലം ഈജിപ്ത് പ്രസിഡന്റ് പദവിയില്‍ അബ്ദുല്‍ ഫത്താഹ് അല്‍ സീസിയെ അവരോധിക്കാനുള്ള ഒരുക്കത്തിലാണ് ഈജ്പ്ത് പാര്‍ലമെന്റ്. ഇതിനായുള്ള ഭരണഘടന ഭേദഗതി ബില്‍ ബുധനാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും. നിലവില്‍ 2022 വരെയാണ് സീസിയുടെ ഭരണ കാലാവധി. എന്നാല്‍ ഇത് 2034 വരെയാക്കി വര്‍ധിപ്പിക്കാനാണ് ഭേദഗതിയിലൂടെ ഉദ്ദേശിക്കുന്നത്. പാര്‍ലമെന്റില്‍ ഭേദഗതി ബില്‍ അവതരിപ്പിച്ചു കഴിഞ്ഞാല്‍ പിന്നീട് വിഷയത്തെക്കുറിച്ച് പഠിക്കാന്‍ ബില്ല് നിയമനിര്‍മാണ സമിതിക്ക് വിടും. 60 ദിവസം വരെയാണ് ഇതിനുള്ള സമയപരിധി. ഫെബ്രുവരി 17ന് ഇതിന്മേല്‍ വോട്ടെടുപ്പ് നടക്കും.

അഞ്ച് വര്‍ഷം മുന്‍പാണ് 2013ല്‍ രാജ്യത്ത് മൂന്ന് പതിറ്റാണ്ട് കാലം ഏകാധിപത്യ ഭരണം നടത്തിയ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനെ ജനകീയ പ്രതിഷേധത്തിലൂടെ പുറത്താക്കുകയും രാജ്യത്തെ ആദ്യത്തെ ജനാധിപത്യ സര്‍ക്കാരായി മുഹമ്മദ് മുര്‍സിയുടെ നേതൃത്വത്തില്‍ അധികാരത്തിലെത്തുകയും ചെയ്തത്. എന്നാല്‍ പട്ടാള അട്ടിമറിയിലൂടെ 2014ല്‍ മുര്‍സിയെ പുറത്താക്കുകയും സീസി അധികാരം പിടിച്ചെടുക്കുകയുമായിരുന്നു. സീസിയുടെ ഭരണകാലയളവ് 12 വര്‍ഷത്തേക്ക് കൂടി നീട്ടുന്നതോടെ രാജ്യം വീണ്ടും ഏകാധിപത്യ വാഴ്ചയിലേക്ക് നീങ്ങുന്നു എന്നതിന്റെ സൂചനയാണ്.

Related Articles