Current Date

Search
Close this search box.
Search
Close this search box.

സ്‌കൂളുകളില്‍ നിഖാബ് നിരോധിച്ച് ഈജിപ്ത്

കൈറോ: സ്‌കൂളുകളില്‍ മുഖം മറച്ചുകൊണ്ടുള്ള വസ്ത്രം (നിഖാബ്) ധരിക്കുന്നത് നിരോധിച്ച് ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. സെപ്തംബര്‍ 30 മുതലാണ് നിരോധനം പ്രാബല്യത്തില്‍ വരിക. എന്നാല്‍, ശിരോവസ്ത്രം (ഹിജാബ്) ധരിക്കണമോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമുണ്ടെന്നും എന്നാല്‍ അത് അവരുടെ മുഖം മറച്ചുകൊണ്ടാകരുതെന്നും വിദ്യാഭ്യാസ മന്ത്രി റെദ ഹെഗാസി പറഞ്ഞു.

കുട്ടിയുടെ രക്ഷിതാവ് അവരുടെ തിരഞ്ഞെടുപ്പിനെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും, അത് ബാഹ്യ സമ്മര്‍ദ്ദമില്ലാതെ ചെയ്തതായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘ഇവിടെ, അറബി ഭാഷ, മത വിദ്യാഭ്യാസം, സാമൂഹികവും മാനസികവുമായ വിദ്യാഭ്യാസം എന്നിവയില്‍ അധ്യാപകരുടെ പങ്ക്, വിദ്യാര്‍ത്ഥികളുടെ മാനസിക നിലയും അവരുടെ പ്രായ നിലവാരവും കണക്കിലെടുത്ത് എല്ലാ ദയയോടും സൗമ്യതയോടും കൂടി മന്ത്രാലയത്തിന്റെ തീരുമാനം നടപ്പിലാക്കാന്‍ വിദ്യാര്‍ത്ഥികളെ മാനസികമായി സജ്ജരാക്കുകയാണ് തങ്ങളെന്ന് മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

വര്‍ഷങ്ങളായി ഈജിപ്തിലെ സ്‌കൂളുകളില്‍ നിഖാബ് ധരിക്കുന്നത് സംബന്ധിച്ച് അനുകൂലിച്ചും എതിര്‍ത്തും ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു.
ഈജിപ്ഷ്യന്‍ ഭരണഘടന മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നുവെന്നും നിഖാബ് നിയന്ത്രിക്കുന്നത് പൗരാവകാശങ്ങളുടെ ലംഘനമാണെന്നും വിവിധ മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തി. ഈജിപ്തില്‍ നിരവധി പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍ ഇതിനകം തന്നെ നിഖാബ് ധരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2020ല്‍ ഈജിപ്ഷ്യന്‍ കോടതി ശരിവച്ച ഒരു നിയമത്തിലൂടെ 2015 മുതല്‍ കെയ്റോ യൂണിവേഴ്‌സിറ്റി ടീച്ചിംഗ് സ്റ്റാഫുകള്‍ മുഖാവരണം ധരിക്കുന്നത് നിരോധിച്ച് ഉത്തരവായിരുന്നു.

Related Articles