Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയില്‍ ഇസ്‌ലാമോഫോബിയ സാധാരണമാക്കാന്‍ ശ്രമിക്കുന്നു: അരുന്ധതി റോയ്

കൊല്‍ക്കത്ത: ഇന്ത്യയില്‍ ഇസ്ലാമോഫോബിയ സാധാരണ സംഭവമാക്കി മാറ്റാനാണ് ബി.ജ.പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രമുഖ സാഹിത്യകാരി അരുന്ധതി റോയ്. അഡോള്‍ഫ് ഹിറ്റ്‌ലറുടെ നേതൃത്വത്തിലുള്ള നാസി ജര്‍മനിയും ഇന്ത്യയിലെ ഇന്നത്തെ അവസ്ഥയും സമാനമാണെന്നും അവര്‍ കുറ്റപ്പെടുത്തി.

കൊല്‍ക്കത്തയില്‍ നടക്കുന്ന പീപ്പിള്‍സ് ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അവര്‍. സാമുദായിക വിദ്വേഷങ്ങള്‍ പ്രചരിപ്പിക്കുന്ന രാഷ്ട്രീയ പ്രസംഗങ്ങളുടെ വാചാടോപം ഏറ്റവും മോശം അവസ്ഥയിലാണിപ്പമുള്ളത്. എന്‍.ആര്‍.സിയുടെയും സി.എ.എയുടെയും യഥാര്‍ത്ഥ ഉദ്ദേശം എന്താണെന്ന് മറച്ചുവെക്കുകയാണ് ചെയ്യുന്നത്. ഇത് വഞ്ചനയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും എതിര്‍ത്ത് സമരം ചെയ്യുന്ന സ്ത്രീകളെ ഞാന്‍ പ്രശംസിക്കുന്നു. പൗരത്വ നിയമം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതും പാര്‍ശ്വവത്കരിക്കപ്പെട്ടതുമായ മുസ്ലിംകളെയും ദലിതുകളെയും സ്ത്രീകളെയുമാണ് വലിയ തോതില്‍ ബാധിക്കുക. ആര്‍.എസി.എസിന്റെയും ബി.ജെ.പിയുടെയും സാമുദായി വിദ്വേഷത്തെ ദേശവ്യാപക പ്രക്ഷോഭത്തിലൂടെ തുറന്നെതിര്‍ക്കണമെന്നും അവര്‍ പറഞ്ഞു

Related Articles