Current Date

Search
Close this search box.
Search
Close this search box.

ദുബൈയില്‍ ഇത്തവണയും റമദാന്‍ ടെന്റുകളുണ്ടാവില്ല

ദുബൈ: റമദാന്‍ മാസത്തില്‍ ഇഫ്താര്‍ സൗകര്യം ഒരുക്കാനായി ദുബൈയില്‍ ഏര്‍പ്പെടുത്തുന്ന റമദാന്‍ ടെന്റുകള്‍ ഇത്തവണയും ഉണ്ടാകില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിലാണ് ഇത്തവണയും ടെന്റുകള്‍ വേണ്ടെന്ന് വെക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷവും കോവിഡ് മൂലം ഇത്തരം ക്യാംപുകള്‍ ഉണ്ടായിരുന്നില്ല. പൊതുജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പള്ളികള്‍ക്കോ വീടുകള്‍ക്കോ പൊതു സ്ഥലങ്ങള്‍ക്കോ പുറത്ത് ഇഫ്താര്‍ കൂടാരങ്ങള്‍ അനുവദിക്കില്ലെന്നാണ് അധികൃതര്‍ ഉത്തരവിറക്കിയത്.

റമദാനില്‍ ഇത്തരത്തില്‍ ഭക്ഷണ വിതരണം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചിരിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. എല്ലാ റമദാനിലും ദുബൈയില്‍ വിവിധ അസോസിയേഷനുകള്‍, ചാരിറ്റി സംഘടനകള്‍, ട്രസ്റ്റുകള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ അത്താഴത്തിനും ഇഫ്താറിനും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കാറുള്ളത്.

 

Related Articles