Current Date

Search
Close this search box.
Search
Close this search box.

ബംഗളൂരു മെഡിക്കല്‍ കോളേജിലെ ആദ്യ മുസ്ലിം വനിത പ്രിന്‍സിപ്പലായി ഡോ. ആസിമ ബാനു

ബംഗളൂരു: ബംഗളൂരു മെഡിക്കല്‍ കോളേജിന്റെ പുതിയ പ്രിന്‍സിപ്പലായി ഡോ. ആസിമ ബാനു ചുമതലയേറ്റു. ബംഗളൂരു മെഡിക്കല്‍ കോളേജിലെ ആദ്യ മുസ്ലിം വനിത പ്രിന്‍സിപ്പലെന്ന പുതിയ ചരിത്രം കുറിച്ചാണ് ഡോ. ആസിമ ബാനു കഴിഞ്ഞ ദിവസം ചുമതലയേറ്റത്. കോവിഡ് കാലത്തെ സ്തുത്യര്‍ഹന സേവനത്തിലൂടെ നേരത്തെ തന്നെ പ്രശസ്തിയാര്‍ജിച്ചയാളാണ് ആസിമ ബാനു.

ബംഗളൂരു മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ(ബി.എം.സി.ആര്‍.ഐ) പ്രിന്‍സിപ്പലായാണ് കഴിഞ്ഞ ദിവസം അവര്‍ ചുമതലയേറ്റത്. കഴിഞ്ഞ 23 വര്‍ഷമായി ബി.എം.സി.ആര്‍.ഐയില്‍ സേവനം ചെയ്യുന്നുണ്ട് ആസിമ. ബംഗളൂരു മെഡിക്കല്‍ കോളജില്‍നിന്നു തന്നെയാണ് ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയത്.

1990കളില്‍ ഇവിടെത്തന്നെ നിയമനവും ലഭിച്ചു. 2000ത്തില്‍ മൈക്രോബയോളജി വിഭാഗം ഫാക്കല്‍റ്റിയായി. പിന്നീട് ക്വാളിറ്റി സൂപര്‍വൈസര്‍, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ഓഫിസര്‍, ബൗറിങ് ആശുപത്രയില്‍ മൈക്രോബയോളജി വിഭാഗം മേധാവി, മെഡിക്കല്‍ എജ്യുക്കേഷന്‍ വിഭാഗം കണ്‍വീനര്‍, നോഡല്‍ ഓഫിസര്‍ തുടങ്ങിയ പദവികള്‍ വഹിച്ചു.

2020ല്‍ കോവിഡ് മൂര്‍ഛിച്ച് നില്‍ക്കുന്ന സമയത്ത് കോവിഡ് രോഗികളുടെ പരിചരണത്തിനായി സധൈര്യം മുന്നോട്ടു വന്ന ആസിമ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. എല്ലാവരും ഭയന്നുമാറിയ സമയത്ത് കോവിഡ് രോഗികളുടെ പരിചരണം ഏറ്റെടുക്കുകയും രോഗികളുടെ പരിചരണത്തിനായി നവീനമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തതുമെല്ലാമാണ് ആസിമയെ വ്യത്യസ്തമാക്കിയത്.

 

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles