Current Date

Search
Close this search box.
Search
Close this search box.

സുഡാന്‍ അട്ടിമറി; പ്രത്യേക സമ്മേളനം യു.എന്‍ വിളിക്കണമെന്ന് രാഷ്ട്രങ്ങള്‍

ഖാര്‍തൂം: സുഡാന്‍ വിഷയത്തില്‍ യു.എന്‍ മനുഷ്യാവകാശ സമിതി പ്രത്യേക സമ്മേളനം വിളിക്കണമെന്ന് വിവിധ രാഷ്ട്രങ്ങള്‍. കഴിഞ്ഞയാഴ്ചയിലെ സൈനിക അട്ടിമറിക്കെതിരെ രാജ്യത്ത് നടക്കുന്ന ജനകീയ പ്രതിഷേധങ്ങളെ സൈന്യം അടിച്ചമര്‍ത്തുകയാണ്.

ഒക്ടോബര്‍ 25ന് സൈന്യം അധികാരം പിടിച്ചെടുത്തതിന് ശേഷമുള്ള സുഡാനിലെ സാഹചര്യം യു.എന്‍ മനുഷ്യാവകാശ സമിതി ചര്‍ച്ച ചെയ്യേണ്ട അടിയന്തര ആവശ്യകത ബ്രിട്ടീഷ് അംബാസിഡര്‍ സൈമണ്‍ മാന്‍ലി വ്യക്തമാക്കി. 48 രാഷ്ട്രങ്ങള്‍ക്ക് വേണ്ടി തിങ്കളാഴ്ച കൗണ്‍സില്‍ പ്രസിഡന്റിന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

റിപ്പബ്ലിക്ക് ഓഫ് സുഡാനിലെ നിലവിലെ സ്ഥിതിഗതികളുടെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മനുഷ്യാവകാശ സമിതി ഈ ആഴ്ച പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. അടിയന്തര സാഹചര്യവും പ്രാധാന്യവും കണക്കിലെടുത്ത് പ്രത്യേക സമ്മേളനം അത്യാവശ്യമാണ് -രാഷ്ട്രങ്ങള്‍ പ്രസിഡന്റിന് അയച്ച കത്തില്‍ പറയുന്നതായി എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്‍ സര്‍ക്കാറിനെ പിരിച്ചുവിടുകയും, രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും, സിവിലിയന്‍ നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തതിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തണമെന്ന് രാഷ്ട്രങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles