കാബൂള്‍: പടിഞ്ഞാറന്‍ അഫ്ഗാനിലുണ്ടായ ഭൂചലനത്തില്‍ 26 പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. പടിഞ്ഞാറന്‍ ബദ്ഗിസ് പ്രവിശ്യയിലെ ഖുദ്‌സ് ജില്ലയില്‍ തിങ്കളാഴ്ച വീടുകളുടെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചതായി പ്രവിശ്യയുടെ വക്താവ് ബാസ് മുഹമ്മദ് സര്‍വാരി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യു.എസ് ജിയോളജിക്കള്‍ സര്‍വേ വ്യക്തമാക്കി. ഭൂചലനത്തില്‍ മരിച്ച 26 പേരില്‍ അഞ്ച് സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടുന്നതായി സര്‍വാരി പറഞ്ഞു. കൂടാതെ, നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
📲വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
Facebook Comments