Current Date

Search
Close this search box.
Search
Close this search box.

തടങ്കല്‍ പാളയങ്ങള്‍: മുഖ്യമന്ത്രി ദുരൂഹതയകറ്റണമെന്ന് സോളിഡാരിറ്റി

കോഴിക്കോട്: പൗരത്വ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഒരു നടപടികളും മുന്നോട്ടുകൊണ്ടുപോകില്ലെന്ന് പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയും സര്‍ക്കാറും തടങ്കല്‍ പാളയങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ദുരൂഹതയില്ലാതാക്കി വ്യക്തത വരുത്തണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള.

തടങ്കല്‍ പാളയങ്ങളുടെ നിര്‍മാര്‍ണത്തിനുള്ള നീക്കം വിവാദമായതോടെ അവയുടെ നിര്‍മാണം നിര്‍ത്തിവെച്ചെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചതാണ്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വിവരമനുസരിച്ച് തൃശൂരില്‍ ഡിറ്റന്‍ഷന്‍ സെന്ററിന്റെ പണിപൂര്‍ത്തിയായെന്നും തിരുവനന്തപുരത്ത് നടക്കുന്നെന്നുമാണ് അറിയുന്നത്.

തെരഞ്ഞെടുപ്പ് സമയത്ത് വേദികളിലും പരസ്യങ്ങളിലും സോഷ്യല്‍ മീഡിയകളിലും പൗരത്വ നിയമവിരുദ്ധനായി അവതരിച്ചിരുന്ന മുഖ്യമന്ത്രി ഈ വിഷയത്തില്‍ മൗനം വെടിഞ്ഞ് ആളുകളുടെ ആശങ്ക നീക്കണമെന്നും നഹാസ് മാള പറഞ്ഞു.

Related Articles