Current Date

Search
Close this search box.
Search
Close this search box.

ഡല്‍ഹി വംശഹത്യ: ജമാഅത്തെ ഇസ്‌ലാമി ഹൈക്കോടതിയെ സമീപിക്കും

ന്യൂഡല്‍ഹി: ഡല്‍ഹി വംശീയ അതിക്രമങ്ങളിലെ ഇരകളോടുള്ള പോലീസിന്റെ സമീപനത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി ജമാഅത്തെ ഇസ്ലാമി ഹിന്ദ്. പ്രതികളെ രക്ഷിക്കുകയും ഇരകളെ പീഡിപ്പിക്കുകയും ചെയ്യുന്ന പോലീസ് സമീപനം ഞെട്ടിക്കുന്നതാണെന്നും ഇതിനെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുമെന്നും ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ സെക്രട്ടറി മലിക് മുഅതസിം ഖാന്‍ അറിയിച്ചു. പരാതികളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുകയും പകരം അവര്‍ക്കുമേല്‍ കുറ്റം ചുമത്തുകയും ചെയ്യുന്നതുകാരണം ഇരകളില്‍ ഭീതിയുടെ മാനസികാവസ്ഥ രൂപപ്പെട്ടിരിക്കുകയാണ്.

വര്‍ഗീയ വാദികള്‍ തീവെച്ച സ്വകാര്യ സ്‌കൂളിന്റെ ഉടമയെ അറസ്റ്റ് ചെയ്ത് സ്‌കൂള്‍ സീല്‍ ചെയ്തിരിക്കുകയാണ്. കത്തിച്ച പള്ളികളുടെ മുതവല്ലിമാരെയും പ്രതികളെന്ന നിലയില്‍ പോലീസ് കൈകാര്യം ചെയ്യുകയാണ്. കലാപവും അക്രമവുമായി ഒരു ബന്ധവുമില്ലാത്ത നിരവധിപേരെ തടവിലാക്കുകയും ചെയ്ത സാഹചര്യത്തില്‍ ഹേബിയസ് കോര്‍പ്പസ് ഹരജിയുമായി ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുമെന്നും മുഅതസിം ഖാന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles