Current Date

Search
Close this search box.
Search
Close this search box.

ഡല്‍ഹി വംശഹത്യ: മുസ്ലിംകള്‍ക്കെതിരെ കൃത്രിമ കേസുകളുണ്ടാക്കിയതിനെ വിമര്‍ശിച്ച് കോടതി

ഡല്‍ഹി: 2020ല്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറിയ മുസ്ലിം വിരുദ്ധ കലാപത്തില്‍ മുസ്ലിംകള്‍ക്കെതിരെ കൃത്രിമ കേസുകളുണ്ടാക്കി അറസ്റ്റ് ചെയ്ത നടപടിയെ വിമര്‍ശിച്ച് ഡല്‍ഹി പൊലിസ്. ഡല്‍ഹി വംശഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ജാവേദ് എന്ന മുസ്ലീം യുവാവിനെ കുറ്റവിമുക്തനാക്കുന്നതിനിടെയായിരുന്നു കോടതിയുടെ വിമര്‍ശനം. ആക്രമത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് യുവാവിനെതിരെ ‘കൃത്രിമ പ്രസ്താവനകള്‍’ നടത്തിയതിനാണ് വ്യാഴാഴ്ച ദില്ലി പോലീസിനെ വിമര്‍ശിച്ചത്.

കലാപവും നാശനഷ്ടങ്ങളും ഉണ്ടായതായി പ്രോസിക്യൂഷന്‍ സ്ഥാപിച്ചെങ്കിലും നിയമവിരുദ്ധമായ ഒത്തുകൂടലില്‍ ജാവേദിന്റെ സാന്നിധ്യം സംശയാതീതമായി തെളിയിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും കര്‍ക്കര്‍ദൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുലസ്ത്യ പ്രമാചല നിരീക്ഷിച്ചു.

‘മുന്‍പ് പറഞ്ഞ എന്റെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും കലാപത്തിന്റെയും നശീകരണത്തിന്റെയും വസ്തുത സ്ഥാപിക്കപ്പെട്ടെങ്കിലും വിചാരണ നടത്താന്‍ എന്നെ പ്രേരിപ്പിച്ചു. എന്നാല്‍ ന്യായമായ സംശയങ്ങള്‍ക്ക് അതീതമായി ഇത്തരം സംഭവങ്ങള്‍ക്ക് ഉത്തരവാദികളായ നിയമവിരുദ്ധമായ ഒത്തുകൂടലിലെ പ്രതികളുടെ സാന്നിധ്യം തെളിയിക്കുന്നതില്‍ പരാജയപ്പെട്ടു,” കോടതി പറഞ്ഞു.

‘ഈ കേസില്‍ യാന്ത്രികമായ രീതിയിലും, അത്തരം സംഭവങ്ങള്‍ ശരിയായി അന്വേഷിക്കാതെയും ഒന്നിലധികം സംഭവങ്ങള്‍ക്ക് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നും രേഖകളില്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഐപിസി 436 പ്രകാരം കുറ്റം ചുമത്തിയതിന് തെളിവുകളൊന്നും ഉണ്ടായിരുന്നില്ല, യഥാര്‍ത്ഥ സാഹചര്യം കണ്ടെത്താതെ അത്തരം വകുപ്പും പ്രയോഗിച്ചു,” കോടതി കൂട്ടിച്ചേര്‍ത്തു.

2023 ഫെബ്രുവരി 26 ന്, ഇന്ത്യന്‍ ശിക്ഷാനിയമം, 1860 സെക്ഷന്‍ 147, 148, 427, 435, 436, 149 എന്നിവ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റങ്ങളാണ് ജാവേദിനെതിരെ ചുമത്തിയിരുന്നത്. ഐ.ഒയും ഒരു കോണ്‍സ്റ്റബിളും നല്‍കിയ മൊഴികള്‍ താരതമ്യം ചെയ്‌തെന്നും രണ്ട് പ്രോസിക്യൂഷന്‍ സാക്ഷികളും, വ്യത്യസ്തമായ വിവരണമാണ് നല്‍കിയതെന്നും ജാവേദിനെ കുറ്റവിമുക്തനാക്കി അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുലസ്ത്യ പ്രമാചല നിരീക്ഷിച്ചു.

 

Related Articles