Current Date

Search
Close this search box.
Search
Close this search box.

ജീവിതത്തില്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമ്പോഴെ ആരാധനകള്‍ സ്വീകാര്യമാകൂ: ടി ആരിഫലി

ന്യൂഡല്‍ഹി: ജമാഅത്തെ ഇസ്ലാമി ഡല്‍ഹി മലയാളി ഹല്‍ഖ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഡല്‍ഹി മലയാളി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവരുടെ സൗഹൃദസംഗമ വേദി കൂടിയായി. ഞായറാഴ്ച വൈകീട്ട് ലോധി റോഡ് കോംപ്ലക്‌സിലെ ഗൃഹ കല്യാണ്‍ കേന്ദ്രയില്‍ നടന്ന സംഗമത്തില്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ടി. ആരിഫലി മുഖ്യാതിഥിയായിരുന്നു.

ആരാധനകള്‍ ജീവിതത്തില്‍ മാറ്റങ്ങള്‍ക്ക് കാരണമാകുമ്പോള്‍ മാത്രമേ ദൈവം സ്വീകരിക്കുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. ശ്രീലങ്കയില്‍ നടന്നത് മാനവികതക്കെതിരായ ആക്രമണമാണെന്നും ഒരു മതത്തിന്റെ പേരിലും നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി മലയാളി ഹല്‍ഖ പ്രസിഡന്റ് ഡോ: വി.എം. ഹബീബുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. നോര്‍ക്ക റൂട്ട്‌സ് ജോയിന്റ് സെക്രട്ടറി ശ്യാം കുമാര്‍ ആശംസകള്‍ നേര്‍ന്നു. ശാഹിദ് റഹ്മാന്‍, ഹ്യുമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ CEO പി.കെ. നൗഫല്‍, വിമന്‍സ് മാനിഫെസ്റ്റോ ചെയര്‍പേഴ്‌സണ്‍ ഡോ: ഷര്‍നാസ് മുത്തു തുടങ്ങി ഡല്‍ഹി മലയാളി സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവരും വിവിധ സര്‍വകലാശാലാ വിദ്യാര്‍ഥികളുമടക്കം അറുനൂറിലധികം പേരാണ് ഇഫ്താറില്‍ ഒത്തുചേര്‍ന്നത്. ഡല്‍ഹി മലയാളി ഹല്‍ഖ ജനറല്‍ സെക്രട്ടറി ജസീല്‍ അബ്ദുല്‍ വാഹിദ് സ്വാഗതവും പരിപാടിയുടെ കണ്‍വീനര്‍ മുസമ്മില്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.

Related Articles