Current Date

Search
Close this search box.
Search
Close this search box.

കൊറോണക്കെതിരെ ഐക്യത്തോടെ മുന്നേറണം: ഇറാന്‍

തെഹ്‌റാന്‍: കൊറോണ വൈറസിനെതിരെ ഐക്യത്തോടെ പോരാടണമെന്ന് ആഹ്വാനം ചെയ്ത് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ. കൊറോണക്കെതിരെ കഠിനാധ്വാനം ചെയ്യുന്ന ഇറാനിലെ ആരോഗ്യ പ്രവര്‍ത്തകരെയും മറ്റും ഖാനഈയും പ്രസിഡന്റ് ഹസന്‍ റൂഹാനിയും അഭിനന്ദിച്ചു. നൗറൗസ് എന്നറിയപ്പെടുന്ന പേര്‍ഷ്യന്‍ പുതുവത്സര ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊറോണക്കെതിരായ പോരാട്ടത്തില്‍ ഇറാനില്‍ അമ്പരിപ്പിക്കുന്ന ത്യാഗമാണ് സഹിച്ചത്. പരസ്പര ഐക്യം കാത്തുസൂക്ഷിക്കണമെന്നും ഖാംനഈ പറഞ്ഞു. വെള്ളിയാഴ്ച സ്റ്റേറ്റ് ടെലിവിഷന്‍ മുഖേനയാണ് റൂഹാനി അഭിസംബോധന ചെയ്തത്.

പശ്ചിമേഷ്യയില്‍ ഏറ്റവും കൂടുതല്‍ കൊറോണ വ്യാപിച്ചത് ഇറാനിലാണ്. 1284 പേരാണ് ഇറാനില്‍ കോവിഡ് ബാധിച്ച് മരിച്ചത്. 18,407 പേര്‍ക്ക് ഇതുവരെയായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ തന്നെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി അനുഭവപ്പെടുന്ന ഇറാനില്‍ കോവിഡ് സ്ഥിതി കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. ഇറാനു മേല്‍ യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.

Related Articles