Current Date

Search
Close this search box.
Search
Close this search box.

അപകീര്‍ത്തിപരമായ വാര്‍ത്ത: ജമാഅത്തെ ഇസ്‌ലാമി വക്കീല്‍ നോട്ടീസയച്ചു

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ച മറുനാടന്‍ മലയാളി വെബ് പോര്‍ട്ടലിനെതിരെ വക്കീല്‍ നോട്ടീസയച്ചു. സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ മുഹമ്മദലിയാണ് പോര്‍ട്ടലിനെതിരെ വക്കീല്‍ നോട്ടീസയച്ചത്. ജമ്മു കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതുമായി ബന്ധപ്പെട്ട് മറുനാടന്‍ മലയാളി പ്രക്ഷേപണം ചെയ്ത വാര്‍ത്ത ജമാഅത്തെ ഇസ്ലാമി ഹിന്ദിന് അപകീര്‍ത്തികരമാണ്.

ജമാഅത്തെ ഇസ്ലാമി ഹിന്ദും കശ്മീര്‍ ജമാഅത്തും രണ്ട് വ്യത്യസ്ത സംഘടനകളാണെന്നിരിക്കെ പ്രേക്ഷകരില്‍ തെറ്റിദ്ധാരണയുണ്ടാക്കും വിധമാണ് പോര്‍ട്ടലില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്നും നോട്ടീസില്‍ പറയുന്നു. മാത്രമല്ല, കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് പറയുമ്പോള്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ കേന്ദ്ര ആസ്ഥാനത്തിന്റെ നെയിംബോര്‍ഡാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളതും. സംഘടനയെ അപകീര്‍ത്തിപ്പെടുത്തുന്ന ഈ വാര്‍ത്ത പിന്‍വലിച്ച് നിരുപാധികം മാപ്പ് പറഞ്ഞ് അത് യൂട്യൂബ് ചാനലിലൂടെ പ്രദര്‍ശിപ്പിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലങ്കില്‍ കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഒരു കോടി രൂപ നഷ്ട പരിഹാരമായി ഈടാക്കുമെന്നും നോട്ടീസില്‍ അറിയിച്ചിട്ടുണ്ട്.

Related Articles