Current Date

Search
Close this search box.
Search
Close this search box.

സുഡാന്‍ അട്ടിമറി: സംഘട്ടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

ഖാര്‍തൂം: സൈനിക അട്ടിമറിക്കെതിരെ പ്രതിഷേധിക്കുന്നവരും സുരക്ഷാ സൈന്യവും തമ്മിലെ സംഘട്ടനത്തില്‍ ഒരാള്‍ വ്യാഴാഴ്ച മരിച്ചതായി ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. ജനാധിപത്യത്തിലേക്ക് പതിയെ നീങ്ങികൊണ്ടിരിക്കുന്ന രാജ്യത്തിന് വലിയ പ്രതിബന്ധമാണ് സൈനിക അട്ടിമറി സൃഷ്ടിച്ചിരിക്കുന്നത്. ജനാധിപത്യ ഭരണക്രമത്തിലേക്ക് മടങ്ങിവരുന്നതിന് സുഡാനിലെ പുതിയ സൈനിക ഭരണകൂടത്തിന് മേല്‍ യു.എന്നും യു.എസും സമ്മര്‍ദ്ദം ചെലുത്തി. അതേസമയം അട്ടിമറിക്കെതിര അന്താരാഷ്ട്ര തലത്തില്‍നിന്ന് ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്.

സൈന്യവും അട്ടിമറിക്കെതിരെ പ്രതിഷേധിക്കുന്നവരും തമ്മില്‍ തലസ്ഥാനമായ ഖാര്‍തൂമില്‍ നാല് ദിവസമായി ഏറ്റുമുട്ടല്‍ തുടരുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച സൈന്യം അട്ടിമറിച്ച സിവിലയന്‍ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പുനഃസ്ഥാപിക്കാന്‍ സൈന്യത്തോട് യു.എന്‍ സരുക്ഷാ സമിതി ആവശ്യപ്പെട്ടു. അട്ടിമറിക്കെതിരെ പ്രതിഷേധിക്കുന്ന സമര്‍ക്കാര്‍ക്കൊപ്പമാണ് തന്റെ രാഷ്ട്രം നിലകൊള്ളുതെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles