Current Date

Search
Close this search box.
Search
Close this search box.

600 വര്‍ഷം പഴക്കമുള്ള പള്ളി പൊളിച്ച് ഡല്‍ഹി വികസന അതോറിറ്റി

ഡല്‍ഹി: ഡല്‍ഹിയിലെ മെഹ്‌റോലിയില്‍ 600 വര്‍ഷം പഴക്കമുള്ള മുസ്ലിം പള്ളി പൊളിച്ച് ഡല്‍ഹി വികസന അതോറിറ്റി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അതോറിറ്റി ഏകപക്ഷീയമായി ബുള്‍ഡോസര്‍ ഉപയോഗിച്ച് പള്ളി പൊളിച്ചുമാറ്റിയത്. അഖോഞ്ചി എന്നറിയപ്പെടുന്ന മസ്ജിദിന് കീഴില്‍ മദ്‌റസയും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നെന്നും നിരവധി മഹാന്മാരുടെ മഖ്ബറകളും പൊളിച്ചുമാറ്റിയതില്‍ ഉള്‍പ്പെടുമെന്ന് മസ്ജിദ് ഇമാം സാകിര്‍ ഹുസൈന്‍ പറഞ്ഞു. മസ്ജിദ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നതിന്റെ വീഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

പൊളിക്കല്‍ പൊതുജനം അറിയാതിരിക്കാന്‍ സുബ്ഹിക്ക് മുന്‍പാണ് അധികൃതര്‍ എത്തിയതെന്നും കെട്ടിടാവശിഷ്ടങ്ങള്‍ എല്ലാം ഉടന്‍ തന്നെ സൂക്ഷ്മമായി നീക്കം ചെയ്തതെന്നും ഇമാം ആരോപിച്ചു. ഡല്‍ഹി ഡെവലപ്മെന്റ് അതോറിറ്റിയിലെ ഉദ്യോഗസ്ഥര്‍ ശക്തമായ പോലീസ് സന്നാഹത്തോടെയാണ് മസ്ജിദ് പൊളിക്കുന്നതിനായി എത്തിയത്. ബുള്‍ഡോസിങ് നടത്തുന്നതിന് അധികൃതര്‍ മുന്‍കൂര്‍ അറിയിപ്പ് നല്‍കിയിട്ടില്ലെന്നും മസ്ജിദ് അധികൃതര്‍ പറഞ്ഞു.

പൊളിക്കലിന് മുമ്പ് ഉദ്യോഗസ്ഥര്‍ തന്റെ ഫോണും മറ്റുള്ളവരുടെ ഫോണും ബലമായി പിടിച്ചുവാങ്ങിയെന്ന് ഇമാം ആരോപിച്ചു. പള്ളിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന വിശുദ്ധ ഖുര്‍ആനിന്റെ പകര്‍പ്പുകള്‍ എടുക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മദ്രസയില്‍ പഠിക്കുന്ന 22 വിദ്യാര്‍ഥികളുടെ വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളും ഉദ്യോഗസ്ഥര്‍ നശിപ്പിച്ചതായും ഇമാം ആരോപിച്ചു.

2012ല്‍ പള്ളി നില്‍ക്കുന്ന സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ ഡല്‍ഹി ഹൈക്കോടതിയുടെ അതിര്‍ത്തി നിര്‍ണയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നെന്നും അത് പാലിക്കാതെയാണ് ഡി.ഡി.എ അധികൃതര്‍ പള്ളി തകര്‍ത്തതെന്ന് മസ്ജിദ് കമ്മിറ്റി പറഞ്ഞു.

Related Articles