Current Date

Search
Close this search box.
Search
Close this search box.

യുദ്ധം അവസാനിപ്പിക്കുന്നതിന് തടസ്സം സിറിയ: യു.എന്‍

ദമസ്‌കസ്: സിറിയയില്‍ കലുഷിതമായി തുടരുന്ന ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിന് പ്രധാന തടസ്സമായി നിലകൊള്ളുന്നത് സിറിയയാണെന്ന് യു.എന്‍. സിറിയന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ തുര്‍ക്കിയുടെ നേതൃത്വത്തില്‍ ഇസ്താംബൂളില്‍ വെച്ച് നടക്കുന്ന യോഗത്തെ മുന്‍നിര്‍ത്തിയാണ് യു.എന്‍ ഇത്തരത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചത്. തുര്‍ക്കി,റഷ്യ,ഫ്രാന്‍സ്,ജര്‍മനി എന്നിവരായിരുന്നു യോഗത്തില്‍ പങ്കെടുത്തത്.

യു.എന്നിന്റെ സിറിയന്‍ പ്രതിനിധി സ്റ്റാഫന്‍ മിസ്റ്റുറയാണ് ഇക്കാര്യം പറഞ്ഞത്. സിറിയന്‍ വെടിനിര്‍ത്തലിനായുള്ള ഇത്തരത്തിലുള്ള ഉന്നത തല യോഗങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍ ബശ്ശാര്‍ അസദിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം എല്ലാവിധ മധ്യസ്ഥ ശ്രമങ്ങളെയും തടയിടുകയാണ് ചെയ്യുന്നത്. എന്നാല്‍ സിറിയയുടെ ഭാഗത്തു നിന്നും ആരാണ് യോഗത്തില്‍ പങ്കെടുക്കുക എന്നത് വ്യക്തമല്ല.

Related Articles