Current Date

Search
Close this search box.
Search
Close this search box.

ഹിജാബിനുള്ള സ്വാതന്ത്ര്യം: ഐക്യദാര്‍ഢ്യവുമായി നീല ഷാളണിഞ്ഞ് ദലിത് വിദ്യാര്‍ത്ഥികള്‍

ഉഡുപ്പി: കര്‍ണാടകയില്‍ ഹിജാബ് ധരിച്ച് കോളേജുകളിലെത്തിയ വിദ്യാര്‍ത്ഥികളെ തടഞ്ഞ നടപടിയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്തുണയുമായി ദലിത് വിദ്യാര്‍ത്ഥികള്‍. ചിക്മഗളൂരു ഐ.ഡി.എസ്.ജി കോളജിലാണ് ദലിത് വിദ്യാര്‍ത്ഥികള്‍ നീല ഷാള്‍ ധരിച്ച് ഐക്യദാര്‍ഢ്യ പ്രകടനം നടത്തിയത്. ജയ് ഭീം മുദ്രാവാക്യം വിളിച്ചാണ് കോളേജ് ക്യാംപസിനകത്ത് നിരവധി വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയത്. ഇവിടെ നേരത്തെ എ.ബി.വി.പി അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തില്‍ ഹിജാബ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കാവി ഷാള്‍ ധരിച്ച് പ്രകടനം നടത്തിയിരുന്നു.

അതേസമയം, ദലിത് വിദ്യാര്‍ത്ഥികളുടെ പ്രകടനത്തിനും നേരെ പ്രതിഷേധവുമായി എ.ബി.വി.പി പ്രവര്‍ത്തകരും നേര്‍ക്കുനേരെ എത്തിയത് ക്യാംപസില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇരു കൂട്ടരും പരസ്പരം മുദ്രാവാക്യം വിളികളുമായി എതിരിട്ടു. ഇരുവിഭാഗവും ഏറ്റുമുട്ടലിലേക്ക് നീങ്ങിയതോടെ കോളജ് അധികൃതരെത്തി ഇരു വിഭാഗത്തെയും പിന്തിരിപ്പിക്കുകയായിരുന്നു. കര്‍ണാടകയിലെ ഹിജാബ് നിരോധനത്തിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നും പിന്തുണ അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.

Related Articles