Current Date

Search
Close this search box.
Search
Close this search box.

ഐ.എസ് ഇപ്പോള്‍ ഒരു ഭീഷണിയല്ല: ഇറാഖ്

ബാഗ്ദാദ്: ഇസ്‌ലാമിക് സ്‌റ്റേറ്റ് എന്ന ഭീകര സംഘടന ഇപ്പോള്‍ രാജ്യത്തിന് ഒരു ഭീഷണിയല്ലെന്ന് ഇറാഖ്. 2020ന്റെ തുടക്കം മുതല്‍ ഐ.എസിനെതിരെ ഇറാഖ് അധികൃതര്‍ നിരവധി മുന്നേറ്റങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അവരുടെ നിരവധി പദ്ധതികള്‍ തകര്‍ത്തിട്ടുണ്ടെന്നും ഇറാഖ് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സിറിയന്‍-ഇറാഖി അതിര്‍ത്തിയുടെ ഇരുവശങ്ങളിലു കഴിഞ്ഞ വര്‍ഷങ്ങളില്‍ ഐ.എസ് കനത്ത പരാജയമാണ് നേരിട്ടത്. ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ കാസിമിയുടെ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യ റസൂല്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഐസിസ് ഇതിനകം തന്നെ പരാജയപ്പെട്ടിട്ടുണ്ട്. ഇറാഖിനെ സംബന്ധിച്ച് ഇപ്പോള്‍ അത് ഭീഷണിയല്ലെന്നും അത് അധികകാലം നിലനില്‍ക്കില്ലെന്നും കമാന്‍ഡര്‍ ചീഫ് കൂടിയായ യഹ്‌യ പറഞ്ഞു.

Related Articles