Current Date

Search
Close this search box.
Search
Close this search box.

വെസ്റ്റ്ബാങ്ക് കുടിയേറ്റത്തെ എതിര്‍ക്കുന്നത് ജൂത വിരോധമെന്ന് റിപ്പബ്ലിക്കന്‍ സാമാജികര്‍

വാഷിങ്ടണ്‍: ഇസ്രായേലിന്റെ വെസ്റ്റ് ബാങ്ക് കുടിയേറ്റത്തെ എതിര്‍ക്കുന്നത് ജൂത മതത്തോടുള്‌ല വിരോധമാണെന്ന് പറഞ്ഞ് അമേരിക്കയിലെ റിപ്പബ്ലിക്കന്‍ നിയമനിര്‍മ്മാതാക്കള്‍ രംഗത്ത്. ഇസ്രായേല്‍ സര്‍ക്കാരിന്റെ ഈ പദ്ധതിക്കെതിരെ രംഗത്തുവരുന്നത് സെമിറ്റിക് വിരുദ്ധമാണെന്ന് കാണിച്ച് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോക്ക് കത്ത് നല്‍കിയിട്ടുണ്ട്.

വെസ്റ്റ് ബാങ്ക് ഹീബ്രു ഭാഷയില്‍ പരാമര്‍ശിക്കുന്നുണ്ട്. കുടിയേറ്റം ഫലസ്തീനികളുടെ കുറ്റമാണ്. ഇസ്രായേല്‍ മുന്നോട്ടുവെച്ച സമാധാന വാഗ്ദാനങ്ങള്‍ ഫലസ്തീനികള്‍ ഒന്നിലധികം തവണ നിരസിച്ചിട്ടുണ്ടെന്നും റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ കത്തില്‍ പറയുന്നുണ്ട്. യു.എസ് കോണ്‍ഗ്രസിലെ തീവ്ര യാഥാസ്ഥിതിക,സ്വാതന്ത്ര്യ വാദി നിയമനിര്‍ത്താക്കളുടെ സംഘടനയിലെ 12 അംഗങ്ങളാണ് കത്തില്‍ ഒപ്പു വെച്ചിരിക്കുന്നത്. ജൂലൈ പത്തിനാണ് കത്ത് പുറത്തുവിട്ടത്.

Related Articles